യു.കെ. -യൂറോപ്പ്- ആഫ്രിക്ക ഭദ്രാസന കുടുംബസംഗമം- പ്രചാരണഗാനം റിലീസ് ശനിയാഴ്ച


മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യു.കെ. -യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ പത്താമത് വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന കുടുംബസംഗമത്തിന്റെ പ്രചാരണഗാനം റിലീസ് ശനിയാഴ്ച ഓക്‌സ്‌ഫോര്‍ഡ് സെന്റ് മേരീസ് പള്ളിയില്‍ വെച്ച് നടക്കും. ഇടവക വികാരി ഫാ.ടോം ജേക്കബിന്റെ സാന്നിധ്യത്തില്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത പ്രകാശനകര്‍മ്മം നിര്‍വഹിക്കും. ബെന്നി ചെമ്മനം രചിച്ച് സ്‌കറിയ ജേക്കബ് സംഗീതം നല്‍കിയ ഗാനം റോയ് പുത്തൂര്‍ ആലപിച്ചിരിക്കുന്നു.

Comments

comments

Share This Post

Post Comment