പരുമല സെമിനാരി എല്‍.പി സ്‌കൂള്‍ 126-ാം വാര്‍ഷികം ആഘോഷിച്ചു


പരിശുദ്ധ പരുമല തിരുമേനിയാല്‍ സ്ഥാപിതമായ പരുമല സെമിനാരി എല്‍.പി.സ്‌കൂളിന്റെ 126-ാം വാര്‍ഷികം ആഘോഷിച്ചു. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്  വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. കലാപരിപാടികളുടെ ഉദ്ഘാടനം കോമഡിതാരം സതീഷ് വെട്ടിക്കവല നിര് വഹിച്ചു. ഹെഡ്മാസ്റ്റര്‍ അലക്‌സാണ്ടര്‍ ജോര്‍ജ്ജ് സ്വാഗതം ആശംസിച്ചു. പി.ടി.എ.പ്രസിഡന്റ് ശിവപ്രസാദ് പി.ജി. അധ്യക്ഷത വഹിച്ചു. ലിസി തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസീന പി.ര്‍. പി.ടി.തോമസ് പീടികയില്‍, കെ.എം.കരീം, തോമസ് ഉമ്മന്‍ അരികുപുറം, യോഹന്നാന്‍ ഈശോ, ജി.ഉമ്മന്‍, ഷിജോ ബേബി, മുഹമ്മദ് ബഷീര്‍ പാലക്കീഴില്‍, ടി.എസ്.ഷെഫീഖ്, ജിനു രാജു എന്നിവര്‍ പ്രസംഗിച്ചു.

Photos

Comments

comments

Share This Post

Post Comment