മാര്‍ ബസേലിയോസ് മൂവ്‌മെന്റ് കുവൈറ്റ് കണ്‍വന്‍ഷനും ധ്യാനപ്രസംഗവും


കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യപ്രസ്ത്ഥാനമായ മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ കണ്‍വന്‍ഷനും ധ്യാനയോഗവും നടത്തപ്പെടുന്നു.പരിശുദ്ധ വലിയനോമ്പിനോടനുബന്ധിച്ച് ഏപ്രില്‍ 1-ന് സാല്‍മിയ സെന്റ് മേരീസ് ചാപ്പലിലും, 2, 3, 4 തീയതികളില്‍ അബ്ബാസിയ സെന്റ് ജോണ്‍സ് മാര്‍ത്തോമാ ഹാളിലും വൈകിട്ട് 7 മണി മുതല്‍ കണ്‍വന്‍ഷനും, ധ്യാനയോഗവും നടക്കും. കണ്‍വന്‍ഷനും ധ്യാനയോഗത്തിനും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസന മര്‍ത്തമറിയം സമാജം വൈസ് പ്രസിഡണ്ട്, ശാലോം ടി.വി.യുടെ ദിവ്യസന്ദേശം പ്രൊഡ്യൂസര്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച റവ. ഫാ. ടൈറ്റസ് ജോണ്‍ നേതൃത്വം നല്‍കും.

Comments

comments

Share This Post

Post Comment