ദശാബ്ദം പൂര്‍ത്തിയാക്കിയ ശ്രേഷ്ട ഇടയന് ഭദ്രാസനത്തിന്റെ ആദരവ്

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കല്‍ക്കട്ടാ ഭദ്രാസന മെത്രാപ്പോലീത്തായായി പത്തു വര്‍ഷം പൂര്‍ത്തീകരിച്ച അഭി. ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തായെ ആദരിച്ചു.കല്‍ക്കട്ടാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കോട്ടയം വൈദിക സെമിനാരി മുന്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. ഡോ. ജേക്കബ് കുര്യന്‍ മുഖ്യാതിഥിയായിരുന്നു. ഭദ്രാസന മിഷന്‍ സെക്രട്ടറി ഗീവറുഗീസ് റമ്പാന്‍, ഭദ്രാസന സെക്രട്ടറി തോമസ് റമ്പാന്‍, സഭാ മാനേജിങ്ങ് കമ്മിറ്റിയംഗം ഫാ. ജോസ് കെ. വര്‍ഗീസ്, മിഷന്‍ ട്രഷറര്‍ ഫാ. അജു കെ. വര്‍ഗീസ്, വൈദിക സംഘം സെക്രട്ടറി ഫാ. കെ. ഐ. വര്‍ഗീസ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Comments

comments

Share This Post

Post Comment