മെഡിസിന്‍ ബാങ്ക് ഉദ്ഘാടനം ചെയ്തു


മാവേലിക്കര: പരിശുദ്ധ കാതോലിക്കാ ബാവായുടെ സ്‌നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി മാവേലിക്കര ഭദ്രാസന ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ മെഡിസിന്‍ ബാങ്ക് പദ്ധതി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു.ഭാഗ്യസ്മരണാര്‍ഹനായ അഭി. പൗലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തയുടെ പേരില്‍ അറുനൂറ്റിമംഗലത്ത് മാവേലിക്കര ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ശാലേം ഭവനിലെ അന്തേവാസികള്‍ക്കുള്ള മരുന്നുകള്‍ അസിസ്റ്റന്റെ ഡയറക്ടര്‍ ഫാ. ജോസി ജോണിന് നല്‍കിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരും വിവിധ സംരക്ഷണ മന്ദിരങ്ങളില്‍ കഴിയുന്നവരുമായിട്ടുള്ള രോഗികള്‍ക്ക് അവരുടെ ചികിത്സക്ക് ആവശ്യമായ മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കുന്നതാണ് മെഡിസിന്‍ ബാങ്ക് പദ്ധതിയുടെ ലക്ഷ്യം.

Comments

comments

Share This Post

Post Comment