നാഗഞ്ചേരി പള്ളി – നീതിനിഷേധത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഓര്‍ത്തഡോക്സ് സഭ


അങ്കമാലി ഭദ്രാസനത്തില്‍പ്പെട്ട നാഗഞ്ചേരി സെന്റ് ജോര്‍ജ് ഹെബ്രോന്‍ പളളി 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നുണ്ടായ ഹൈക്കോടതി വിധിയനുസരിച്ച് ആരാധനയ്ക്കായി പളളിയിലെത്തിയ നിയമാനുസൃത വികാരിയെയും ജനങ്ങളെയും പാത്രിയര്‍ക്കീസ് വിഭാഗം തടഞ്ഞ സംഭവത്തില്‍ സഭയുടെ ശക്തമായ പ്രതിഷേധമറിയിക്കുന്നു. ഹൈക്കോടതി വിധി പറഞ്ഞിട്ട് ഒരു മാസം കഴിഞ്ഞിട്ടും അപ്പീല്‍ ഒന്നും ഇതുവരെ നല്കിയതായി അറിവില്ല. നീതി നടപ്പാക്കാന്‍ ബാധ്യസ്ഥരായ പൊലീസ് അധികാരികള്‍ സംഘര്‍ഷാവസ്ഥ നോക്കി നിന്നതല്ലാതെ അവകാശികളെ അകത്തു പ്രവേശിപ്പിക്കുവാന്‍ ഒരു ക്രമീകരണവും ചെയ്തില്ല. സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനു വേണ്ടി ഓര്‍ത്തഡോക്സ് സഭയുടെ വികാരിയും വിശ്വാസികളും രണ്ട് മണിക്കൂറിന് ശേഷം തിരികെപോരുകയുണ്ടായി.

Comments

comments

Share This Post

Post Comment