ഫാ. ടൈറ്റസ് ജോണിന് സ്വീകരണം നല്‍കി


കുവൈറ്റ് : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസന മര്‍ത്തമറിയം സമാജം വൈസ് പ്രസിഡണ്ടും, ശാലോം ടി.വി.യുടെ ദിവ്യസന്ദേശം പ്രൊഡ്യൂസറും, അനുഗഹീത വാഗ്മിയുമായ ഫാ. ടൈറ്റസ് ജോണ്‍ കുവൈറ്റില്‍ എത്തിച്ചേര്‍ന്നു.സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ വലിയ നോമ്പിനോടനുബന്ധിച്ച് നടത്തുന്ന കണ്‍വന്‍ഷനും, ധ്യാനയോഗത്തിനും നേതൃത്വം നല്‍കുവാന്‍ എത്തിച്ചേര്‍ന്ന അദ്ദേഹത്തിന്, ഇടവക വികാരി ഫാ. ജേക്കബ് തോമസ്, ഇടവക സെക്രട്ടറി ദീപക് അലക്‌സ് പണിക്കര്‍, മാര്‍ ബസേലിയോസ് മൂവ്‌മെന്റ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് കുവൈറ്റ് വിമാന ത്താവളത്തില്‍ ഊഷ്മളമായ വരവേല്പ്പ് നല്‍കി. പരിശുദ്ധ വലിയനോമ്പിനോടനുബന്ധിച്ച് ഏപ്രില്‍ 1-ന് സാല്‍മിയ സെന്റ് മേരീസ് ചാപ്പലിലും, 2, 3, 4 തീയതികളില്‍ അബ്ബാസിയ സെന്റ് ജോണ്‍സ് മാര്‍ത്തോമാ ഹാളിലും വൈകിട്ട് 7 മണി മുതല്‍ കണ്‍വന്‍ഷനും, ധ്യാനയോഗവും നടക്കും.

Comments

comments

Share This Post

Post Comment