വിശുദ്ധ വാര ശുശ്രൂഷകള്‍ക്ക് ഫാ.ഷോണ്‍ മാത്യു മുഖ്യകാര്‍മികത്വം വഹിക്കും

ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വിശുദ്ധ വാര ശുശ്രൂഷകള്‍ ഏപ്രില്‍ 13 ശനിയാഴ്ച ആരംഭിക്കും. വൈകിട്ട് ആറിനു സന്ധ്യാ നമസ്‌ക്കാരവും പ്രസംഗവും. ഏപ്രില്‍ 14 ഞായറാഴ്ച രാവിലെ ഒന്‍പതിനു പ്രഭാത നമസ്‌ക്കാരവും , വി. കുര്‍ബാനയും ഓശാനയുടെ ശുശ്രൂഷയും. ഏപ്രില്‍ 17 ബുധനാഴ്ച വൈകിട്ട് 6 മണിക്ക് വി. കുര്‍ബാനയും പെസഹായുടെ ശുശ്രൂഷയും. ഏപ്രില്‍ 19 ന് രാവിലെ 9 മണിക്ക് ദുഃഖവെള്ളിയുടെ ശുശ്രൂഷയും ആരംഭിക്കും. ഏപ്രില്‍ 20 ശനിയാഴ്ച രാവിലെ 9 മണിക്ക് വി. കുര്‍ബാനയും ഏപ്രില്‍ 21 ഞായറാഴ്ച രാവിലെ 9 മണിക്ക് ഉയിര്‍പ്പിന്റെ ശുശ്രൂഷയും നടത്തുന്നു. ദുഃഖ വെള്ളിയുടെ ശുശ്രൂഷ ബെല്‍ഫാസ്റ്റ് ബൈബിള്‍ കോളജിലും മറ്റ് ശുശ്രൂഷകള്‍ ആന്‍ ട്രിം റോഡിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയിലും ക്രമീകരിച്ചിരിക്കുന്നു. ഏപ്രില്‍ 15 മുതല്‍ 20 വരെ വൈകിട്ട് 6.30 ന് സന്ധ്യ നമസ്‌ക്കാരവും ഏപ്രില്‍ 15, 16, 17 തീയതികളില്‍ വൈകിട്ട് 4 മണി മുതല്‍ വി. കുമ്പസാരവും ക്രമീകരിച്ചിരിക്കുന്നു. വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് ഫാ. ഷോണ്‍ മാത്യു (റോം) മുഖ്യകാര്‍മികത്വം വഹിക്കും

Comments

comments

Share This Post

Post Comment