‘മാര്‍ത്തോമന്‍ നസ്രാണി സംഗമം 2019’


ഈ വര്‍ഷത്തെ കാതോലിക്കാദിനം വലിയ നോമ്പിലെ 36-ാം ഞായറാഴ്ചയായ ഏപ്രില്‍ മാസം 7-ാം തീയതിയില്‍പരി.കാതോലിക്കാ ബാവാ തിരുമനസ്സിലെ 27/2019 നമ്പര്‍ കല്പന അനുസരിച്ചു കൊണ്ട് കോട്ടയം മെത്രാസനതല കാതോലിക്കാദിനാഘോഷവും,പരി.ബസേലിയോസ് ഗീവറുഗീസ് ദ്വിതിയന്‍ ബാവായുടെ? കാതോലിക്കാസ്ഥാനാരോഹണ നവതിയും, പരി.പാമ്പാടി തിരുമേനിയുടെ മെത്രാഭിഷേക നവതിയും, നമ്മുടെ മെത്രാസനത്തിലെ ഏക കത്തീഡ്രലായ പാമ്പാടി സെന്റ് ജോണ്‍സ് കത്തീഡ്രല്‍ വെച്ച് ദ്വിശതാബ്ദിയും സംയുക്തമായി ‘മാര്‍ത്തോമന്‍ നസ്രാണി സംഗമം 2019’ ഏപ്രില്‍ 7-ാം തീയതി ഞായറാഴ്ച പാമ്പാടി സെന്റ് ജോണ്‍സ് കത്തീഡ്രല്‍ വെച്ച് നടത്തുന്നു. അന്നേദിവസം രാവിലെ പരി. കാതോലിക്കാ ബാവ തിരുമനസ്സുകൊണ്ട് പാമ്പാടി സെന്റ് ജോണ്‍സ് കത്തീഡ്രല്‍ വി.കുര്‍ബ്ബാന അര്‍പ്പിക്കുന്നതാണ് ഉച്ചകഴിഞ്ഞ് 2 മണിക്ക് ‘മാര്‍ത്തോമന്‍ നസ്രാണി സംഗമം 2019’എന്ന കാതോലിക്കാദിന സമ്മേളനം പാമ്പാടി സെന്റ് ജോണ്‍സ് കത്തീഡ്രലിലെ പരി. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ നഗറില്‍ പരി. കാതോലിക്കാ ബാവ തിരുമനസ്സുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നതാണ്.

Comments

comments

Share This Post

Post Comment