ശതോത്തര രജത ജൂബിലി സമാപിച്ചു


പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലിന്റെ മാനേജ്‌മെന്റില്‍ പ്രവര്‍ ത്തിക്കുന്ന മാര്‍ ബസേലിയോസ് സ്‌കൂളിന്റെ ഒരു വര്‍ഷം നീണ്ടു നിന്ന ശതോത്തര രജത ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനമായി ജൂബിലി ആഘോഷങ്ങളുടെ സമാപനം മാര്‍ച്ച് 30 31എന്നീ രണ്ടു ദിവസങ്ങളിയായി വിവിധ പരിപാടികളോടെ നടന്നു . മാര്‍ച്ച് 31 ന് 5.30 നടന്ന സമാപന സമ്മേളന ബഹുമാന്യനായ ഇരിഞ്ഞാലക്കുട മുന്‍സിഫ് മജിസ്ട്രേറ്റ് ശ്രീ അനീഷ് ചാക്കോ ഉദ്ഘാടനം നിര്‍വഹിച്ചു .ഫാ ജോസഫ് ചെറുവത്തൂര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ മുഖ്യാഥിതിയായിരുന്നു. ബഹുമാനപെട്ട കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റ് C K സദാനന്ദന്‍ മാസ്റ്റര്‍ മുഖ്യ സന്ദേശം നല്‍കി .ഫാദര്‍ ഗീവര്ഗീസ് വര്ഗീസ് , വാര്‍ഡ് മെമ്പര്‍ എ .വൈ ഹമീദ് , അനീഷ് ജോര്‍ജ് , ഹെഡ് മാസ്റ്റര്‍ ജീബ്ലസ് ജോര്‍ജ്ജ് , pta പ്രസിഡന്റ് എ സെഡ് സക്‌റിച്ചാന്‍ , ട്വിങ്കിള്‍ജയ പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു . തുടര്‍ന്ന് മാജിക് ഷോയും കലാവിരുന്നും ഉണ്ടായിരുന്നു .

Comments

comments

Share This Post

Post Comment