സുവിശേഷസംഘം പ്രാര്‍ത്ഥനായോഗം സംയുക്ത വാര്‍ഷികവും കാതോലിക്കാദിനാഘോഷവും


റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ പ്രാര്‍ത്ഥനായോഗങ്ങളുടെയും സുവിശേഷസംഘത്തിന്റെയും 8-ാമത് സംയുക്ത വാര്‍ഷികവും കാതോലിക്കാദിനാഘോഷവും 2019 ഏപ്രില്‍ 7-ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ അയിരൂര്‍, മതാപ്പാറ സെന്റ് തോമസ് വലിയപളളിയില്‍ വച്ച് നടത്തപ്പെടും. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്യും. കോട്ടയം വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ റവ.ഫാ.ഡോ.ജോണ്‍സ് എബ്രഹാം കോനാട്ട് മുഖ്യസന്ദേശം നല്‍കും. പ്രാര്‍ത്ഥനായോഗം ഭദ്രാസന ജനറല്‍ സെക്രട്ടറി ശ്രീ.എ.വി.ജോസ്, സുവിശേഷസംഘം ഭദ്രാസന ജനറല്‍ സെക്രട്ടറി ശ്രീ.കെ.സി.മാത്യു എന്നിവര്‍ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും. പ്രാര്‍ത്ഥനായോഗം ഭദ്രാസന വൈസ്പ്രസിഡന്റ് റവ.ഫാ.ജോണ്‍ സാമുവേല്‍, സുവിശേഷസംഘം ഭദ്രാസന വൈസ്പ്രസിഡന്റ് റവ.ഫാ.വറുഗീസ് ഫിലിപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Comments

comments

Share This Post

Post Comment