ഭരണഘടന അനുവദിച്ച സ്വാതന്ത്ര്യം നടപ്പില്‍ വരുത്തുന്നതിനു വൈമുഖ്യം കാണിച്ച് ചില തിന്മയുടെ ശക്തികള്‍ കയറിവരുന്നുണ്ടെന്നും തീക്കട്ടയില്‍ ഉറുമ്പരിക്കുന്നതുപോലെയാണ് അത്തരം നീക്കങ്ങളെന്നും പരിശുദ്ധ കാതോലിക്കാബാവ.


ഭരണഘടന അനുവദിച്ച സ്വാതന്ത്ര്യം നടപ്പില്‍ വരുത്തുന്നതിനു വൈമുഖ്യം കാണിച്ച് ചില തിന്മയുടെ ശക്തികള്‍ കയറിവരുന്നുണ്ടെന്നും തീക്കട്ടയില്‍ ഉറുമ്പരിക്കുന്നതുപോലെയാണ് അത്തരം നീക്കങ്ങളെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ. സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടത്തിയ കാതോലിക്കാദിനാഘോഷവും മാര്‍ത്തോമ്മന്‍ നസ്രാണി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയങ്ങള്‍ക്ക് വിധേയമായി ശാശ്വതമായ സമാധാനമാണ് മലങ്കരസഭ ആഗ്രഹിക്കുന്നത്. കയ്യൂക്ക് ഉപയോഗിച്ചോ വഴക്കിലൂടെയോ കാര്യങ്ങള്‍ നേടാന്‍ സഭ ആഗ്രഹിക്കുന്നില്ല. നീതിയും സത്യവും നിയമവും മാത്രം കൈമുതലാക്കി മുന്നോട്ടുപോകും. സമാധാനത്തിനുവേണ്ടി എന്തു സഹനം നേരിടുവാനും മലങ്കരസഭ തയ്യാറാണെന്നും പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. ഏതു മതവിഭാഗത്തിലാണെങ്കിലും മറ്റൊരു കാലഘട്ടത്തിലും ഇല്ലാത്തവിധം പൗരോഹിത്യം വേട്ടയാടപ്പെടുന്ന സ്ഥിതിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. യേശുവിന്റെ ഹൃദയത്തിലെ സ്നേഹമാണ് ക്രിസ്തീയ പൗരോഹിത്യം. പുരോഹിതന്‍ സ്വര്‍ഗീയനിധികളുടെ താക്കോല്‍ കൈവശം വയ്ക്കുന്ന ആളും ദൈവം തന്നിരിക്കുന്ന വസ്തുവകകളുടെ സംരക്ഷകനുമാണെന്നും സ്വാമി പറഞ്ഞു. കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി.ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നിവര്‍ പ്രഭാഷണം നടത്തി. വൈദികട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്‍, അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, ഭദ്രാസന സെക്രട്ടറി ഫാ.പി.കെ.കുര്യാക്കോസ് പണ്ടാരക്കുന്നേല്‍, സെന്റ് ജോണ്‍സ് കത്തീഡ്രല്‍ വികാരി ഫാ.ഡോ.വര്‍ഗീസ വര്‍ഗീസ് കല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. പുതുപ്പള്ളി പള്ളി വികാരി ഫാ.കുര്യന്‍തോമസ് കരിപ്പാല്‍ സഭാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കത്തീഡ്രല്‍ ക്വയര്‍ ഗാനങ്ങള്‍ ആലപിച്ചു

Comments

comments

Share This Post

Post Comment