ഫാ.അലക്സാണ്ടര്‍ ജെ. കുര്യന്റെ മാതാവ് പെണ്ണമ്മ കുര്യന്‍ ഫ്‌ലോറിഡയിലെ താമ്പായില്‍ നിര്യാതയായി.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്‌റ് അമേരിക്കന്‍ ഭദ്രാസന വൈദികനും യു. എസ് ഗവണ്മെന്റ് അഡ്മിനിസ്ട്രേറ്റീവ് ഡെപ്യൂട്ടീവ് ഡയറക്ടറുമായ അലക്സാണ്ടര്‍ ജെ. കുര്യന്‍ അച്ചന്റെ മാതാവും പള്ളിപ്പാട് കടക്കല്‍ ഹൌസില്‍ പരേതനായ കോശി കുര്യന്റെ സഹധര്‍മ്മിണിയുമായ മിസ്സിസ്. പെണ്ണമ്മ കുര്യന്‍ ഫ്‌ലോറിഡയിലെ താമ്പായില്‍ നിര്യാതയായി.
മക്കള്‍: സാറാമ്മ ജോര്‍ജ്ജ് (ഡാളസ് , TX), കുര്യന്‍ കോശി (താമ്പാ, FL), ലില്ലി കുര്യന്‍ (ഡാളസ് TX), മേഴ്സി കോശി (താമ്പാ FL), തമ്പി കുര്യാന്‍ (സ്റ്റോവ MA), റവ.ഫാ.അലക്‌സാണ്ടര്‍ കുര്യന്‍ (വാഷിംഗ്ടണ്‍ ഡി.സി ).പരേത മുട്ടം നടപ്പുരയില്‍ കുടുംബാഗമാണ്. 1996 -ല്‍ ഭര്‍ത്താവ് കോശി കുര്യന്റെ ദേഹവിയോഗത്തെത്തുടര്‍ന്ന് അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത പെണ്ണമ്മ കുര്യന്‍ മക്കളോടും കൊച്ചുമക്കളോടുമൊപ്പം താമ്പായില്‍ താമസിച്ചുവരികയായിരുന്നു. പരേതക്ക് 13 കൊച്ചുമക്കളും 14 ചറുമക്കളും ഉണ്ട്.  പൊതുദര്‍ശനം ബുധനാഴ്ച (April 10th 2019 ) വൈകിട്ട് 6-മുതല്‍ 9 മണി വരെ താമ്പാ സെന്റ് മാര്‍ക്‌സ് ദേവാലയത്തില്‍ നടക്കും. (St. Mark’s Church ,11029 Davis Road ,Tampa, FL 22637 . തുടര്‍ന്ന് ഭൗതീക ശരീരം കേരളത്തിലേക്ക് കൊണ്ടുപോകുന്നതും സംസ്‌കാര ശുശ്രൂഷകള്‍ പിന്നീട് നടക്കും. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന് വേണ്ടി ഭദ്രാസന സഹായ മെത്രപൊലീത്ത ഡോ സഖറിയാസ് മാര്‍ അപ്രേം അനുശോചനം അറിയിച്ചു.

Comments

comments

Share This Post

Post Comment