താക്കോല്‍ കൈമാറി


ദൈവകൃപയുടെ തണലില്‍
മഹാപ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടുപോയ പാണ്ടനാട് സ്വദേശി വിശ്വനും കുടുംബവും അന്നുമുതല്‍ വാടകവീട്ടിലാണ് താമസം
. പൂര്‍വ്വികര്‍ പരമ്പരാഗതമായി പാര്‍ത്തിരുന്ന സ്ഥലം സ്വന്തമല്ലാത്തതിനാല്‍ ഗവണ്‍മെന്റ് സഹായവും ലഭിച്ചില്ല. വാടക നല്‍കുവാന്‍ നിവൃത്തിയില്ലാതെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പാര്‍പ്പിക്കുവാന്‍ പാര്‍പ്പിടമില്ലാതെ വേദനയിലായ അമ്മ. ചെങ്ങന്നൂര്‍ താലൂക്ക് ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജോബിന്‍ കെ. ജോര്‍ജ്ജ് മുഖേന ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കുവൈറ്റ് മഹാ ഇടവക യുവജനപ്രസ്ഥാനത്തിന്റെ സാമ്പത്തിക സഹായത്തോടെ ചോരാത്ത ഒരു ഷെഡ് എങ്കിലും മതിയെന്ന അവരുടെ ആഗ്രഹത്തെ സഫലമാക്കുന്നു. കുവൈറ്റ് മഹാ ഇടവക ocym പ്രസിഡന്റ് ഫാ.ജേക്കബ് തോമസ് വൈസ് പ്രസിഡന്റുമാരായ ഫാ.ജിജു ജോര്‍ജ്ജ്, അജീഷ് എം.തോമസ്, സെക്രട്ടറി അനു വര്‍ഗ്ഗീസ്, ട്രഷറാര്‍ സുമോദ് മാത്യു, പ്രോജക്്ട് കണ്‍വീനര്‍ ഷോബിന്‍ കുര്യന്‍ സുമനസ്സുകളായ പ്രസ്ഥാനം യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സാമ്പത്തിക സമാഹരണം നടത്തി.
സഭയുടെ ജീവകാരുണ്യ ദര്‍ശനം പ്രസിഡന്റ് അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഭവനത്തിലെത്തി പ്രാര്‍ത്ഥിച്ച് താക്കോല്‍ കൈമാറി അനുഗ്രഹിച്ചു. വൈസ് പ്രസിഡന്റ് ഫാ.വര്‍ഗ്ഗീസ് ടി. വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി ഫാ.അജി കെ. തോമസ്, ട്രഷറാര്‍ ജോജി പി. തോമസ് എന്നിവര്‍ ഈ സത്കര്‍മ്മത്തില്‍ പങ്കാളികളായി. ചെറിയനാട് സ്വദേശി തോമസ് പണികള്‍ക്ക് നേതൃത്വം നല്‍കി

Comments

comments

Share This Post

Post Comment