ജാക്സണ്‍ ഹൈറ്റ്സ് സെന്റ് മേരീസ് ഇടവകയില്‍ കാതോലിക്കാദിനവും ചില്‍ഡ്രന്‍സ് ഡേയും ആഘോഷിച്ചു


ജാക്സണ്‍ ഹൈറ്റ്സ് (ന്യൂ യോര്‍ക്ക് ) : സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ കാതോലിക്കാദിനാചരണവും ചില്‍ഡ്രന്‍സ് ഡേയും സംയുക്തമായി ആഘോഷിച്ചു ഏപ്രില്‍ 7 ഞായറാഴ്ച വി.കുര്‍ബ്ബാനയ്ക്ക് ഫാ.അനീഷ് തോമസ് (ഡല്‍ഹി) മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് പള്ളിക്ക് ചുറ്റും കുട്ടികളുടെ റാലി നടത്തി. സിന്ധു ജേക്കബ്, ടിഫ്നി തോമസ്, ശില്പാ തര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പൊതുസമ്മേളനത്തില്‍ ഇടവക വികാരി ഫാ.ജോണ്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു.മുന്‍ വികാരി വെരി റവ. റ്റി.എം.സഖറിയാ കോര്‍ എപ്പിസ്‌കോപ്പ ചില്‍ഡ്രന്‍സ് ഡേ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഡോ.അലക്സ് തോമസ്, മുഖ്യ പ്രഭാഷണം നടത്തി. 32 വര്‍ഷങ്ങളായി ഭദ്രാസനത്തിനും ഇടവകയിലെ ആത്മീയപ്രസ്ഥാനങ്ങള്‍ക്കും നേതൃത്വം നല്‍കിവരുന്ന തങ്കമ്മ തോമസ് പഠിപ്പിച്ച ഗീതങ്ങള്‍ അടങ്ങിയ പുസ്തകം സണ്ടേസ്‌കൂള്‍ കരിക്കുലം ഡയറക്ടര്‍ ജോര്‍ജ്ജ് ഗീവറുഗീസ് പ്രകാശനം ചെയ്തു. ഇടവക സെക്രട്ടറി, മോന്‍സി മാണി കാതോലിക്കാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആദര്‍ശ് ജേക്കബ്, റേച്ചല്‍ ജോണ്‍ എന്നിവര്‍ എം.സി.മാരായി പ്രവര്‍ത്തിച്ചു. സണ്ടേസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജി വറുഗീസ് സ്വാഗതം ആശംസിച്ചു. ട്രസ്റ്റി ഗീവറുഗീസ് ജേക്കബ് കൃതജ്ഞത പ്രകാശിപ്പിച്ചു.

Comments

comments

Share This Post

Post Comment