ഹോസ്ഖാസ് കത്തീഡ്രല്‍ ഹാശാ ആഴ്ച ശ്രുശൂഷ- ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് കാര്‍മികനാകും


April 13 വൈകിട്ട് 6 മണിക്ക് ഓശാന പെരുനാള്‍ സന്ധ്യാനമസ്‌കാരംApril 14 രാവിലെ 7 മണിക്ക് പ്രഭാതനമസ്‌കാരം, 8 മണിക്ക് വിശുദ്ധ കുര്‍ബാനയും, 9.30 ന് ഓശാനയുടെ പ്രത്യേക ശ്രുശൂഷയും ഉണ്ടായിരിക്കും. April 14 മുതല്‍ 16 വരെ എല്ലാ ദിവസവും വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്‌കാരവും ധ്യാനപ്രസംഗവും ഉണ്ടായിരിക്കും. ഏപ്രില്‍ 17 മൂന്ന് മണിക്ക് കുട്ടികള്‍ക്കായി പാപവിമോചന പഠനവും പ്രാത്ഥനയും. വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്‌കാരവും പെസഹായുടെ രാത്രി നമസ്‌കാരവും.
ഏപ്രില്‍ 18 രാവിലെ 5 മണിക്ക് പ്രഭാതനമസ്‌കാരവും 6 മണിക്ക് വിശുദ്ധ കുര്‍ബാനയും വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്‌കാരവും കാല്‍കഴുകല്‍ ശ്രുശൂഷയും ഉണ്ടായിരിക്കും
എപ്രില്‍ 19ന് സെന്റ് പോള്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ രാവിലെ 8 മണി മുതല്‍ 4 മണി വരെ ദുഃഖവെള്ളിയാഴ്ച ശ്രുശൂഷകള്‍ നടത്തപ്പെടും.
ഏപ്രില്‍ 20ന് രാവിലെ 9 മണിക്ക് പ്രഭാത പ്രാത്ഥന 10 മണിക്ക് വിശുദ്ധ കുര്‍ബാന വൈകിട്ട് 6.30 ന് സന്ധ്യാനമസ്‌കാരം.
ഏപ്രില്‍ 21 രാവിലെ 5 മണിക്ക് രാത്രി നമസ്‌കാരം ഉയിര്‍പ്പിന്റെ വിളംബരവും, 5.30 ന് പ്രഭാതനമസ്‌കാരം, 6.30 ന് ഈസ്റ്റര്‍ ശ്രുശൂഷ, 7.30 വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ഈസ്റ്റര്‍ സന്ദേശം, നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കും.. വികാരി ഫാ അജു എബ്രഹാം, സഹ. വികാരി ഫാ പത്രോസ് ജോയ് എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും

ഹാശാ ആഴ്ച

Comments

comments

Share This Post

Post Comment