മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിന് പിന്നില്‍ ഫാ.ജേക്കബ് കല്ലിച്ചേത്ത്


അസുഖമുള്ള കുഞ്ഞുമായി എത്തുന്ന അമ്മമാര്‍ക്ക് ട്രെയിനില്‍ സീറ്റ് സംവരണം ചെയ്യുന്ന തരത്തില്‍ നയം രൂപവല്‍ക്കരിക്കണമെന്ന് റെയില്‍വേയ്ക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ഫാ.ജേക്കബ് കല്ലിച്ചേത്ത് നല്‍കിയ പരാതിയില്‍. ഹൃദയശസ്ത്രക്രീയയ്ക്കായി തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ കണ്ണൂര്‍ ഇരിക്കൂര്‍ കെ.സി ഹൗസില്‍ ഷമീര്‍-സുമയ്യ ദമ്പതികളുടെ മകള്‍ മറിയം (ഒരു വയസ്സ്) മരിച്ചതാണ് പരാതിക്ക് ഇടയായ സംഭവം. 2018 ഡിസംബര്‍ 26ന് മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്സില്‍ സീറ്റ് ലഭിക്കാതെ കുഞ്ഞുമായി അലഞ്ഞത് ഫാ.ജേക്കബ് കല്ലിച്ചേത്താണ് കമ്മീഷന്റെ ശ്രദ്ധയില്‍കൊണ്ടുവന്നത്. കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ റെയില്‍വേയുടെ വിശദീകരണം തേടിയ ശേഷമാണ് ഉത്തരവിട്ടത്. മലങ്കര ഓര്ത്തഡോക്സ്  സഭ തുമ്പമണ് ഭദ്രാസനത്തിലെ ഞക്കുകാവ് സെന്റ് മേരീസ ഓര്ത്തഡോക്സ് പള്ളി വികാരിയാണ്.

Comments

comments

Share This Post

Post Comment