വാദേ_ദല്‍മീനോ ശുശ്രൂഷ


വാദേ_ദല്‍മീനോ ശുശ്രൂഷ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമനസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പാലക്കാട് യാക്കര സെന്റ്. മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നിന്ന്.പീഡാനുഭവ ആഴ്ചയില്‍ പത്ത് കന്യകമാരുടെ ഉപമയെ ആസ്പദമാക്കി നടത്തുന്ന വാദേ ദല്‍മീനോ ശുശ്രുഷ ഞായറാഴ്ച(ഇന്ന്) 6 മണിക്ക് സന്ധ്യാനമസ്‌കാരത്തെ തുടര്‍ന്ന് നടത്തപ്പെടുന്നു. ‘തുറമുഖത്തേക്ക് അടുക്കുക’ എന്ന അര്‍ത്ഥത്തില്‍ നടത്തുന്ന ഈ ശുശ്രുഷയില്‍ ദീപങ്ങള്‍ എടുത്തുകൊണ്ട് മണവാളനെ എതിരേല്‍ക്കുന്നതിനുള്ള ഒരുക്കമായി വിശ്വാസികള്‍ കത്തിച്ച തിരികളുമായി ദേവാലയത്തിനുള്ളിലേക്ക് പ്രവേശിക്കും.’വാതിലുകളെ നിങ്ങളുടെ തലകളെ ഉയര്‍ത്തുവിന്‍’ എന്ന വേദഭാഗം ചൊല്ലികൊണ്ട് വൈദികര്‍ മൂന്ന് പ്രാവശ്യം പള്ളിയുടെ പടിഞ്ഞാറേ വാതിലില്‍ സ്ലീബാ കൊണ്ട് മുട്ടി വാതില്‍ തുറന്ന് കത്തിച്ചുപിടിച്ച മെഴുകുതിരികള്‍ളേന്തിയ വിശ്വാസികള്‍ക്ക് ഒപ്പം പള്ളിക്കുള്ളില്‍ പ്രവേശിക്കുന്നതാണ് ശുശ്രുഷ…..

Comments

comments

Share This Post

Post Comment