ബര്‍മിങ്ഹാം ഇടവകയ്ക്ക് സ്വപ്നസാഫല്യം. സ്വന്തമായ ദേവാലയം യാഥാര്‍ത്ഥ്യമായി


ബര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയ്ക്ക് സ്വന്തമായി ഒരു ദേവാലയം എന്ന സ്വപ്നം പൂവണിഞ്ഞു ബര്‍മിങ്ഹാം സിനിയോടു ചേര്‍ന്ന് എയര്‍പോര്‍ട്ടിന് സമീപത്തായി ഷെല്‍ഡനിലാണ് പുതിയ ദേവാലയം ലഭ്യമായിരിക്കുന്നത്. ഏകേദശം 8000 ല്‍പരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആരാധനാലയവും അതോടൊപ്പം സണ്ടേസ്‌കൂള്‍ ഹാളും ഓഡിറ്റോറിയവും പാര്‍ക്കിംഗ് സൗകര്യവും പ്രധാന റോഡിന് അഭിമുഖമായി നില്‍ക്കുന്ന ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. 2002ല്‍ ബര്‍മിങ്ബഹാമിലെ സട്ടണ്‍ കോള്‍ഡ് ഫീല്‍ഡില്‍ ഒരു കോണ്‍ഗ്രിഗേഷനായി ആരംഭിച്ച കൂട്ടായ്മ അന്നത്തെ ഭദ്രാസനാധിപന്‍ അഭി.തോമസ് മാര്‍ മക്കാറിയോസ് തിരുമേനി ഇടവകയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് അഭി.ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ ഇടവക പുരോഗതിയുടെ പടവുകള്‍ കയറി. യു.കെ.യില്‍ മലങ്കരസഭ വാങ്ങുന്ന 9-ാമത്തെ ദേവാലയമാണ് ഇതെന്ന് പ്രത്യേകതയുമുണ്ട്. ഇടവക വികാരി ഫാ.മാത്യൂസ് കുര്യാക്കോസ്, ട്രസ്റ്റി രാജന്‍ വര്‍ഗ്ഗീസ്, സെക്രട്ടറി ജെയ്സണ്‍ തോമസ് എന്നിവര്‍ ഇടവകയുടെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നു

Comments

comments

Share This Post

Post Comment