വിശുദ്ധ ദുഃഖവെള്ളി ശുശ്രൂഷ


അനുതാപമുണര്‍ത്തി വിശുദ്ധ ദുഃഖവെള്ളി ശുശ്രൂഷകള്‍ക്ക് സമാപനം ക്രിസ്തുനാഥന്റെ പീഢാസഹനങ്ങള്‍ സ്വന്ത അനുഭവങ്ങളാക്കിമാറ്റി പരുമലയില്‍ പതിനായിരങ്ങള്‍ വിശുദ്ധ ദുഃഖവെള്ളി ശുശ്രൂഷകളില്‍ പങ്കുകൊണ്ട് അനുഗ്രഹം പ്രാപിച്ചു. രാവിലെ 7.30ന് ആരംഭിച്ച ശുശ്രൂഷകള്‍ക്ക് നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് പ്രധാന കാര്‍മികത്വം വഹിച്ചു. ക്രിസ്തുവിന്റെ കാല്‍വരിയാത്രയെ അനുസ്മരിച്ചു ദേവാലയത്തിനു ചുറ്റും നടന്ന പ്രദക്ഷിണത്തില്‍ വിശ്വാസികള്‍ ഗീതങ്ങള്‍ ആലപിച്ചുകൊണ്ട് പങ്കുചേര്‍ന്നു. ക്രിസ്താനുഭവം സ്വന്തജീവിത്തില്‍ പകരുമ്പോഴാണ് നാം യഥാര്‍ത്ഥ ക്രിസ്ത്യാനിയായിതീരുന്നത് എന്ന് അഭി.തിരുമേനി ഉദ്ബോധിപ്പിച്ചു. അപരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് ശുശ്രൂഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.photo https://www.facebook.com/pg/OrthodoxChurchTV/photos/?tab=album&album_id=2714279645255468

Comments

comments

Share This Post

Post Comment