ടോറോന്റോ ഫാമിലി & യൂത്ത് കോൺഫറൻസ് – 2019


ടോറോന്റോ: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തോഡോക്‌സ് ചര്‍ച്ച് ഓഫ് ടോറോന്റോയുടെആദ്ധ്യാത്മീക സംഘടനയായ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍യൂത്ത് മൂവ്‌മെന്റ് (OCYM) ന്റെ ആഭിമുഖ്യത്തില്‍ ടോറോന്റോയിലെവിവിധ യുവജനപ്രസ്ഥാനങ്ങളുടെ സഹകരണത്തോട് കൂടി ഫാമിലി & യൂത്ത്‌കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു.മെയ് 4 ശനിയാഴ്ച രാവിലെ 9.30 മുതല്‍വൈകിട്ട് 4 വരെ സെന്റ്ഗ്രിഗോറിയോസ് ഓര്‍ത്തോഡോക്‌സ് പള്ളിയില്‍ (Address: 6890, Professional Ct, Mississauga) വച്ച്‌നടക്കുന്ന പ്രസ്തുത കോണ്‍ഫറന്‍സില്‍ മലങ്കരഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നോര്‍ത്ത്അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും അമേരിക്കന്‍ഗവണ്‍മെന്റിലെ സീനിയര്‍ ഉദ്യോഗസ്ഥനും പ്രമുഖവാഗ്മിയും ആയ ബഹുമാനപെട്ടഅലക്സാണ്ടര്‍ ജെ. കുര്യന്‍ അച്ചന്‍ മുഖ്യ പ്രഭാഷണംനിര്‍വഹിക്കും. കോണ്‍ഫറന്‍സിന്റെ മുഖ്യ ചിന്താ വിഷയം ‘Arise, Shine; for thy light has come (Isaiah 60:1)’ എന്നതാണ്. ഇതോടനുബന്ധിച്ച് യുവജനസംഗമം, കുടുംബ സംഗമം, ഗാനശുശ്രുഷ, വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ളചര്‍ച്ചകള്‍ എന്നിവയും നടത്തപ്പെടുന്നതായിരിക്കും.മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നോര്‍ത്ത്ഈസ്‌റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ ഉള്‍പ്പെട്ടടോറോന്റോ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തോഡോക്‌സ്ഇടവകയിലെ OCYM, ആരാധന, പഠനം, സേവനംഎന്നിവയ്ക് പ്രാമുഖ്യംനല്‍കിക്കൊണ്ട് കഴിഞ്ഞ 7 വര്‍ഷമായി മാതൃകാപരമായിപ്രവര്‍ത്തിച്ചു വരുന്നു. നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ നടത്തുവാന്‍ ഈ യൂണിറ്റിന്കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ നിരവധി നിരാലംബരായകുടുംബങ്ങള്‍ക്കും രോഗികള്‍ക്കും എല്ലാ വര്‍ഷവും സഹായംനല്‍കി വരുന്നു.

Comments

comments

Share This Post

Post Comment