വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപെരുന്നാളും ഇടവക ദശാബ്ദി ആഘോഷവും


അയര്‍ലണ്ട്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ-യൂറോപ്പ് -ആഫ്രിക്ക ഭദ്രാസനത്തിലെ അയര്‍ലണ്ടിലുള്ള കോര്‍ക്ക് ഹോളി ട്രിനിറ്റി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളും, ഇടവകയുടെ 10-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളും വിപുലമായ പരിപാടികളോടുകൂടി നടത്തുന്നു. മെയ് 10-ന് വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് കോര്‍ക്ക് ബ്ലാക്ക്റോക്ക് സെന്റ്.മൈക്കിള്‍സ് ആംഗ്ലിക്കന്‍ പള്ളിയങ്കണത്തില്‍ വച്ച്, തൃശൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തക്ക്, ഇടവകയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത പെരുന്നാള്‍ കൊടിയേറ്റ് നടത്തുന്നതോടു കൂടി ചടങ്ങുകള്‍ ആരംഭിക്കും. ഇതേ തുടര്‍ന്ന് സന്ധ്യാനമസ്‌കാരം, ഗാനശുശ്രൂഷ, പെരുന്നാള്‍ സന്ദേശം, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍്ച്ച വിളമ്പ് എന്നീ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നു. മെയ് 11-ന് ശനിയാഴ്ച്ച രാവിലെ 8 മണിക്ക് നമസ്‌കാരവും, തുടര്‍ന്ന് വി. കുര്‍ബാനയും കോര്‍ക്ക് ഡഗ്ലസില്‍ ഉള്ള കാനന്‍ പഖാം ഹാളില്‍ ക്രമീകരിച്ചിരിക്കുന്നു. അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് തിരുമേനി വി.കുര്‍ബാന അര്‍പ്പിക്കും. ഇതേ തുടര്‍ന്ന് ബൈബിള്‍ ക്വിസ്, ലേലം, വാര്‍ഷികാഘോഷ കലാപരിപാടികള്‍, കൊടിയിറക്ക് ആശീര്‍വാദം എന്നീ പരിപാടികളോടു കൂടി പെരുന്നാള്‍ സമാപിക്കും. ക്വിസ് മല്‍സരങ്ങളില്‍ വിവിധ ഇടവകകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്നതാണ്. അയര്‍ലണ്ടിലെ വിവിധ ഇടവകകളിലെ വൈദികരും വിശ്വാസികളും, സഹോദര സഭകളിലെ വൈദികരും പ്രതിനിധികളും പെരുനാള്‍ ചടങ്ങുകളില്‍ സംബന്ധിക്കും.

Comments

comments

Share This Post

Post Comment