ഫാ. ഡോ. എം. പി. ജോര്‍ജ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു


കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി അധ്യാപകനും പ്രശസ്ത സംഗീതഞ്ജനുമായ ഫാ. ഡോ. എം. പി. ജോര്‍ജ് റോമില്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. റോമില്‍ വച്ച് നടന്ന കൂടിക്കാഴ്ചയില്‍ ഫാ. ഡോ. എം. പി. ജോര്‍ജ് രചിച്ച പുതിയ ഗ്രന്ഥത്തിന്റെ ആദ്യ പ്രതി മാര്‍പാപ്പക്ക് സമര്‍പ്പിച്ചു. ഫാ. ജോര്‍ജ് രചിച്ച സിംഫണിയെപ്പറ്റി ചോദിച്ചറിഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പ സന്തോഷം പ്രകടിപ്പിക്കുകയും സംഗീത രംഗത്ത് കൂടുതല്‍ സംഭാവനകള്‍ നല്‍കുവാന്‍ അച്ചന് കഴിയട്ടെയെന്നു ആശംസിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. യേശു ക്രിസ്തുവിന്റെ കഥ പറയുന്ന വിഷുപ്പക്ഷിയുടെ സംഗീതം സിംഫണിയായി കോട്ടയത്തും എറണാകുളത്തും വച്ച് നടന്ന സംഗീത സായാഹ്നത്തില്‍ അവതരിപ്പിച്ചത് ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Comments

comments

Share This Post

Post Comment