ഗീവര്‍ഗ്ഗീസ് റമ്പാന്‍ നിര്യാതനായി

പത്തനാപുരം മൌണ്ട് താബോര് ദയറായിലെ വന്ദ്യ ഗീവര്‍ഗ്ഗീസ് റമ്പാച്ചന്( 94) ഇന്ന് രാത്രി 12:30 ന് പത്തനാപുരം സെന്റ് ജോസഫ് ഹോസ്പിറ്റലില് വെച്ച് കര്തൃസന്നിധിയിലേക്ക് ചേര്ക്കപ്പെട്ടു പുത്തൂര്‍ കൈതകോട് സൈന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ചാന്ത്രാവില്‍ കുടുംബാംഗം ആണ് വന്ദ്യ റമ്പാച്ചന്.കാലം ചെയ്ത പരിശുദ്ധ ദിദിമോസ് കാതോലിക്ക ബാവായുടെയും , അഭിവന്ദ്യ സഖറിയാ മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെയും ശിക്ഷ്യനായി ഇരുപത്തിരണ്ടാം വയസ്സില്‍ പത്തനാപുരം ദയറായില്‍ അംഗമായ ഗീവര്‍ഗ്ഗീസ് റമ്പാച്ചന് എപ്പോഴും ലളിതമായ ആത്മീയ ജീവിതം നയിക്കുവാന്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ *പത്തനാപുരം ദയറായുടെ ചുമതലയില്‍ ഉള്ള മൈലം കുളമുടി ആശ്രമത്തില്‍ വന്ദ്യ റമ്പാച്ചന്‍ 66 വര്‍ഷമായി ഏകാന്തവാസം നടത്തുകയായിരുന്നു .* പുറംലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ ഏറിയ സമയവും ധ്യാനത്തിലും ഉപവാസത്തിലും ആയിരിക്കുവാന്‍ ആയിരുന്നു വന്ദ്യ റമ്പാച്ചന്‍ ശ്രമിച്ചിരുന്നു

Comments

comments

Share This Post

Post Comment