യുവജനങ്ങള്‍ നന്മയുടെ വാഹകരാകണം : ഏബ്രഹാം മാര്‍ സെറാഫിം


മാവേലിക്കര: സഭയിലും സമൂഹത്തിലും യുവജനങ്ങള്‍ നന്മയുടെ വാഹകരാകണം എന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍ അഭി. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം മാവേലിക്കര ഭദ്രാസന വാര്‍ഷിക സമ്മേളനം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭി. അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി., അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, മുന്‍ ഭദ്രാസന സെക്രട്ടറി ഫാ. ജേക്കബ് ജോണ്‍ കല്ലട, കേന്ദ്ര ട്രഷറര്‍ ജോജി പി. തോമസ്, വൈസ് പ്രസിഡന്റ് ഫാ: ഗീവര്‍ഗ്ഗീസ് കോശി കറ്റാനം, ചിഫ് എഡിറ്റര്‍ ഫാ. തോമസ് രാജു, മേഖലാ പ്രസിഡന്റ് ഫാ. ജോസി കെ ജോണ്‍, ട്രഷറര്‍ മനു തമ്പാന്‍, കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം നിബിന്‍ നല്ലവീട്ടില്‍, കേന്ദ്ര കമ്മിറ്റി അംഗം എബ്രഹാം പി. കോശി, ജനറല്‍ കണ്വീനര്‍ സൈജു ശാമുവേല്‍, പ്രോഗ്രാം കണ്വീനര്‍ മിറിന്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.പ്രാരംഭ സമ്മേളനം സീനിയര്‍ വൈദീകന്‍ വെരി. റവ. ഫാ പി.ജെ. മാത്യു കോര്‍ എപ്പിസ്‌കോപ്പാ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സോനു ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന ക്വയറിന്റെ ഉദ്ഘാടനം ഫാ. ജോയ്സ് വി.ജെ. നിര്‍വ്വഹിച്ചു. ഭദ്രാസന കൗണ്‌സില്‍ അംഗം നൈനാന്‍ ഉമ്മന്‍, മാനേജിങ് കമ്മിറ്റി അംഗം റോണി വര്‍ഗ്ഗീസ് ഏബ്രഹാം, ഭദ്രാസന സെക്രട്ടറി ജോജി ജോണ്‍, ഇടവക ട്രസ്റ്റി വര്‍ഗ്ഗീസ് ജോണ്‍, ഇടവക സെക്രട്ടറി വി. മാത്തുണ്ണി, കേന്ദ്ര കമ്മറ്റി അംഗം എബി ജോണ്‍, ജോ. സെക്രട്ടറിമാരായ എബിന്‍ ബേബി, ബിതാ മേരി ബിജി, മേഖലാ സെക്രട്ടറിമാരായ രെജു തോമസ്, ജെറിന്‍ റോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ക്ലാസുകള്‍ക്ക് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍, പ്രമുഖ സാഹിത്യകാരന്‍ ബെന്യാമിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിവിധ യൂണിറ്റുകള്‍ക്കുള്ള പ്രവര്‍ത്തനവര്‍ഷത്തെ അംഗീകാരങ്ങള്‍, വിവിധ നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്കുള്ള ആദരവ് തുടങ്ങിയവ സമ്മേളനത്തില്‍ വെച്ചു സമ്മാനിച്ചു.

Comments

comments

Share This Post

Post Comment