സഭയ്ക്കും സമൂഹത്തിനും പ്രകാശം പകരുന്നവരായിരിക്കണം ബസ്‌ക്യോമ്മാമാര്‍ – പരിശുദ്ധ കാതോലിക്കാ ബാവ.


സഭയ്ക്കും സമൂഹത്തിനും പ്രകാശം പകരുന്നവരായിരിക്കണം ബസ്‌ക്യോമ്മാമാര്‍ എന്ന് പരിശുദ്ധ കാതോലിക്കാ ബാവ. അഖില മലങ്കര ബസ്‌ക്യോമോ അസ്സോസിയേഷന്‍ നാല്‍പത്തിയൊന്നാം വാര്‍ഷിക സമ്മേളനം പരുമലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പരി.പിതാവ്. പരുമലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പരി.പിതാവ്. ആദ്ധ്യാത്മികജീവിതത്തിന് മുന്‍ഗണന കൊടുക്കണം. അങ്ങനെ ഉണ്ടായാല് നാം പ്രതീക്ഷിക്കാത്ത പല നന്മകളും നമ്മുടെ ജീവിതത്തിലുണ്ടാകും. പരിശുദ്ധ പിതാവ് കൂട്ടിച്ചേര്ത്തു. അഭി.ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത വിഷയാവതരണം നടത്തി. അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് ക്ലാസ്സ് നയിച്ചു.പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, ഫാ.ശമുവേല്‍ മാത്യു, ജെസ്സി വര്‍ഗീസ്, ബേബിക്കുട്ടി തരകന്‍, മെര്‍ലിന്‍ മാത്യു, സാറാമ്മ കുറിയാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment