ശുശ്രൂഷകസംഘം ക്യാമ്പ് സമാപിച്ചു


അഖില മലങ്കര ഓര്ത്തഡോക്സ് ശുശ്രൂഷകസംഘം ക്യാമ്പ് സമാപിച്ചു
മലങ്കര ഓര്ത്തഡോക്സ് സഭയിലെ വിശുദ്ധ മദ്ബഹാ ശുശ്രൂഷകരുടെ കൂട്ടായ്മയായ അഖില മലങ്കര ഓര്ത്തഡോക്സ് ശുശ്രൂഷകസംഘത്തിന്റെ വാര്‍ഷിക സമ്മേളനം പരുമലയില്‍ സമാപിച്ചു. മൂന്നുദിനം നീണ്ടുനിന്ന ക്യാമ്പിന്റെ സമാപന ദിവസമായ ഇന്ന് രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് അഭി.അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന സമാപന സമ്മേളനത്തില്‍ അഭി.തിരുമേനി സന്ദേശം നല്‍കി. ആമോസ് വൈസ് പ്രസിഡന്റ് ഫാ.ജോസ് തോമസ്, പരുമല സെമിനാരി ഫാ.എം.സി.കുര്യാക്കോസ്, ആമോസ് ജന.സെക്രട്ടറി ബിജു വി. പന്തപ്ലാവ് എന്നിവര്‍ പ്രസംഗിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

Comments

comments

Share This Post

Post Comment