മലങ്കര ഓര്‍ത്തഡോക്‌സ സന്യാസ സമൂഹം സമ്മേളനം 20 ന്


അഖില മലങ്കര ഓര്‍ത്തഡോക്‌സ് സന്യാസ സമൂഹം 23-ാമത് വാര്‍ഷിക സമ്മേളനം മെയ് 20 മുതല്‍ 22 വരെ കടമ്പനാട് നസ്രേത്ത് കോണ്‍വെന്റില്‍വെച്ച് നടക്കും. 20ന് 4ന് സഖറിയാ മാര്‍ അന്തോണിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. 6.45ന് വിഷയാവതരണം ഡോ.യാക്കോബ് മാര്‍ ഐറേനിയസ് നിര്‍വഹിക്കും. 21ന് 7ന് വിശുദ്ധ കുര്‍ബ്ബാന ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് 9ന് ക്ലാസ്സ് ഫാ.ഡോ.കെ.എം.ജോര്‍ജ്ജ് 10.45ന് സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍ ക്ലാസ്സ് നയിക്കും. 22ന് 7ന് വിശുദ്ധ കുര്‍ബ്ബാന ഡോ.യാക്കോബ് മാര്‍ ഐറേനിയസ് 9ന് സമാപനസമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ഡോ.സഖറിയാസ് മാര്‍ അപ്രേം സമാപന സന്ദേശം നല്‍കും.

Comments

comments

Share This Post

Post Comment