ഫാ.പി എം കുര്യാക്കോസ് നിര്യാതനായി

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ സീനിയര്‍ വൈദികനും, മാനേജിംഗ് കമ്മറ്റി മുന്‍ അംഗവും, പരുമല സെമിനാരി വെട്ടിക്കല്‍ ദയറ എന്നിവയുടെ മുന്‍ മാനേജരുമായിരുന്ന കോട്ടയം ,വാകത്താനം പള്ളിക്കപ്പറമ്പില്‍ പി എം കുര്യാക്കോസ് അച്ചന്‍ (84) നിര്യാതനായി. സംസ്‌കാരം  ചൊവ്വാഴ്ച  ഉച്ചതിരിഞ്ഞ് 2 മണിക്ക് മാതൃ ഇടവകയായ വാകത്താനം സെന്റ് ജോണ്‍സ് വലിയപള്ളിയില്‍ പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ നടക്കും.ചെന്നൈ സെന്റ് തോമസ് കത്തീഡ്രല്‍, ബാംഗളൂര്‍ സെന്റ് മേരീസ് കത്തീഡ്രല്‍, അബുദാബി സെന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍ തുടങ്ങി മലങ്കരസഭയുടെ സ്വദേശത്തെയും വിദേശത്തെയും വിവിധ ഇടവകകളില്‍ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശെമ്മാശന്‍ ആയിരിക്കുമ്പോള്‍ പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്ക ബാവയുടെ സെക്രട്ടറിയായിരുന്നു. വാകത്താനം പള്ളിക്കപ്പറമ്പില്‍ പരേതനായ മാണി ചെറിയാന്റെ മകനാണ്.

Comments

comments

Share This Post

Post Comment