ദൈവത്തിലേക്ക് മനുഷ്യരെ ആകര്ഷിപ്പിക്കുന്നതാകണം സന്യാസജീവിതമെന്ന് അഭി. സഖറിയാ മാര്‍ അന്തോണിയോസ്. അഖില മലങ്കര ഓര്‍ത്തഡോക്സ് സന്യാസി സമൂഹം വാര്‍ഷിക സമ്മേളനം കടമ്പനാട് നസ്രേത്ത് കോണ്‍വെന്റില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. നഷ്ടപ്പെട്ടുപോകുന്നവരായി തീരാതെ വീണ്ടെടുക്കപ്പെടുന്ന സമൂഹമായി പ്രസ്ഥാനം മാറട്ടെ എന്നും അഭി.തിരുമേനി പറഞ്ഞു. സന്യാസ സമൂഹം പ്രസിഡന്റ് അഭി. ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് അദ്ധ്യക്ഷത വഹിച്ചു. അഭി. അലക്സിയോസ് മാര്‍ യൗസേബിയോസ് അനുഗ്രഹപ്രഭാഷണം നടത്തി. ഫാ.മത്തായി ഒ.ഐ.സി., ഫാ.ഔഗേന്‍ റമ്പാന്, ഫാ.എം.സി.കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. ചൊവ്വാഴ്ച രാവിലെ 7ന് വി.കുര്‍ബ്ബാന അഭി. ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ്, 9ന് ക്ലാസ്സ് – ഫാ.ഡോ.കെ.എം.ജോര്‍ജ്ജ്, 10ന് ക്ലാസ്സ് -സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍. 7ന് ധ്യാനം അഭി. മാത്യൂസ് മാര്‍ തേവോദോസിയോസ്. സമ്മേളനം ബുധനാഴ്ച സമാപിക്കും. പരിശുദ്ധ കാതോലിക്കാ ബാവ സന്ദേശം നല്‍കും.