പ്രാര്‍ത്ഥനയിലൂടെ ലഭിക്കുന്ന ആത്മികശക്തി സന്യാസജീവിതത്തിന്റെ കാതല്‍ : പരിശുദ്ധ കാതോലിക്കാ ബാവ


കടമ്പനാട് : പ്രാര്‍ത്ഥനയിലൂടെ ലഭിക്കുന്ന ആത്മിക ശക്തിയാണ് സന്യാസജീവിതത്തിന്റെ കാതല്‍ എന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. അഖില മലങ്കര ഓര്‍ത്തഡോക്‌സ് സന്യാസി സമൂഹം വാര്‍ഷികസമ്മേളനത്തിന്റെ സമാപന സമ്മേളനം കടമ്പനാട് നസ്രേത്ത് കോണ്‍വെന്റില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്. സന്യാസ ആശ്രമങ്ങള്‍ സഭയുടെ വിളക്കുമരങ്ങളാണ്. അതില്‍ നിന്നു പ്രസരിക്കുന്ന നന്മയുടെ കിരണങ്ങള്‍ സമൂഹത്തിന് പ്രയോജനകരമായിതീരണമെന്നും പരിശുദ്ധ ബാവാ പറഞ്ഞു. ഡോ.സഖറിയാസ് മാര്‍ അപ്രേം മുഖ്യ സന്ദേശം നല്‍കി. സന്യാസി സമൂഹം പ്രസിഡന്റ് ഡോ.യാക്കോബ് മാര്‍ ഐറേനിയസ്, ഫാ.മത്തായി ഒ.ഐ.സി., ഫാ.എം.സി.കുര്യാക്കോസ്, ഫാ.ഔഗേന്‍ റമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment