സ്നേഹദീപ്തി – ആദ്യഭവനത്തിന് ശിലയിട്ടു


കേരളം കണ്ട ഏറ്റവും വലിയ പേമാരിയിലും പ്രളയത്തിലും തകര്‍ന്നുപോയ ഭവനങ്ങള്‍ക്കു പുനര്‍ജന്മം നല്‍കുവാനുള്ള സഭയുടെ ദൗത്യത്തിന്  ന്യൂഡല്‍ഹി ഹോസ്ഖാസ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ യുവജന പ്രസ്ഥാനം പിന്തുണ നല്‍കി ആദ്യ ഭവനത്തിന്റെ കല്ലിടീല്‍ കര്‍മ്മം 2019 May മാസം 22-തീയതി 11 മണിക്ക് ഇടുക്കി മേപ്പാറയില്‍ വച്ചു നടത്തപ്പെട്ടു. ഡല്‍ഹി ഹോസ്ഖാസ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാ. അജു എബ്രഹാം, ഇടുക്കി അയ്യപ്പന്‍കോവില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ . ബിജു ആന്‍ഡ്രൂസ്, സഹ വികാരി ഫാ . ജോസഫ് മാത്യു, മേപ്പാറ ലൂര്‍ദ് മാതാ റോമന്‍ കാത്തോലിക് പള്ളി വികാരി ഫാ ജോര്‍ജ് എന്നിവര്‍ സംബന്ധിച്ചു.

Comments

comments

Share This Post

Post Comment