യുവാക്കള്‍ കര്‍മ്മധീരരായി പ്രവര്‍ത്തിക്കണം-മാര്‍ നിക്കോദിമോസ്


റാന്നി : യുവാക്കള്‍ കര്‍മ്മധീരരായി പ്രവര്‍ത്തിക്കണം എന്ന് ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്. സഭക്കും സമൂഹത്തിനും ശരിയായ ദിശാബോധം പകര്‍ന്നു നല്കാന്‍ യുവതി യുവാക്കള്‍ക്ക് കഴിയണം.ക്രിസ്തുവിന്റെ സ്‌നേഹം മറ്റുള്ളവര്‍ക്ക് നല്‍കുവാന്‍ സാധിക്കണം . യുവാക്കള്‍ക്ക് ആവിഷ്‌കരിക്കാനാകുന്ന മാതൃക ക്രിസ്തുവിന്റെ ജീവിത രീതിയാണ് . നിലയ്ക്കല്‍ ഭദ്രാസനയുവജനപ്രസ്ഥാനത്തിന്റെ കനകപ്പലം ഡിസ്ട്രിക്ട് സമ്മേളനം തലയണത്തടം സെന്റ് മേരീസ് പള്ളിയില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസ്ട്രിക്ട് പ്രസിഡന്റ് ഫാ ജോണ്‍ ശാമുവേല്‍ അധ്യക്ഷത വഹിച്ചു. യുവജന പ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ സോബിന്‍ ശാമുവേല്‍, മിന്റാ മറിയം വര്‍ഗീസ്സ്, ജോസ് ജോര്‍ജ് മല്‍ക്, ലിബിന്‍ ചാക്കോ,ജീന്‍സ് ജേക്കബ് , ലിനു ജോണ്‍, ബ്രിജിത് ഏബ്രഹാം, റോഷന്‍ അന്ന, ആഷ്ന അന്ന വര്‍ഗീസ്സ് , ബാബു എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment