ജോധ്പൂര്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി കുടുംബസംഗമം


ജോധ്പൂര്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയുടെ സുവര്ണ ജൂബിലി (1969 – 2019) യുടെ ഭാഗമായി നടത്തപ്പെട്ട കുടുംബസംഗമം പരുമല സെമിനാരിയില്‍ വെച്ചു നടന്നു തിരുവനന്തപുരം ഭദ്രാസനാധിപനും ഇടവകയുടെ മുന്‍ വികാരിയുമായിരുന്ന അഭി.ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത യോഗം ഉദ്ഘാടനം ചെയ്ത് മുഖ്യ സന്ദേശം നല്‍കി. അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. മുന്‍ വികാരിമാരായിരുന്ന ഫാ.സാം പി. ജോര്‍ജ്ജ്, ഫാ.കെ.ജി.അലക്സാണ്ടര്‍, ഫാ.ഏബ്രഹാം ജോണ്‍, ഫാ.റ്റി.ജെ.ജോണ്‍സണ്‍, ഫാ.സിബു തോമസ്, ഇടവകാംഗമായിരുന്ന വന്ദ്യ ഇലവുങ്കാട്ട് ഗീവര്‍ഗീസ് റമ്പാച്ചന്‍, മുന്‍ ഇടവകാംഗമായിരുന്ന ഫാ.പ്രദീപ് വര്‍ക്കി, ഇടവകയുടെ മരുമകന്‍ ഫാ.സി.വി.ഉമ്മന്‍, പരുമല ആശുപത്രി സി.ഇ.ഒ. ഫാ.എം.സി.പൗലോസ് പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.പൗലോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യോഗത്തില്‍ ഇടവകയുടെ മര്‍ത്തമറിയം വനിതാസമാജം സ്വരൂപിച്ച 25000 രൂപ പരുമല ക്യാന്‍സര്‍ സെന്ററിലെ രോഗിക്ക് ചികിത്സാസഹായമായി നല്‍കി. ഇടവക യുവജനപ്രസ്ഥാനം തയ്യാറാക്കിയ ഡോക്യുമെന്ററി സമ്മേളനത്തില്‍വച്ച് പ്രകാശനം ചെയ്തു. ഇടവകയുടെ സുവര്‍ണജൂബിലി തീം സോംഗ് അഭി.ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത പുറത്തിറക്കി. റോയി പൂത്തൂര്‍ ആലപിച്ചിരിക്കുന്ന സുവര്‍ണജൂബിലി ഗാനം രചിച്ച് ഈണം നല്‍കിയിരിക്കുന്നത് ഫാ.അനൂപ് ജോസഫ് ഈപ്പനാണ്. ഇടവക വികാരി ഫാ.ഏബ്രഹാം മാത്യു ട്രസ്റ്റി വി.സി.ഏബ്രഹാം, ജൂബിലി കമ്മറ്റി കണ്‍വീനര്‍ മാത്യൂസ് ദാനിയേല്‍, കമ്മറ്റിയംഗങ്ങളായ ദീപു ജേക്കബ്, ഈപ്പന്‍ ജേക്കബ്, അനു ജോണ്‍, അജു ജേക്കബ് എന്നിവര് ക്രമീകരണങ്ങള്ക്ക് നേതൃത്വം നല്കി… PHOTOS

Comments

comments

Share This Post

Post Comment