മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ്& ആഫ്രിക്ക ഭദ്രാസനത്തിന്റെ ദശതാരക- സ്മരണിക 2019 പ്രകാശന കര്‍മ്മം നിര്‍വഹിച്ചു

മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ്& ആഫ്രിക്ക ഭദ്രാസനത്തിന്റെ ദശതാരക- സ്മരണിക 2019 പ്രകാശന കര്‍മ്മം നിര്‍വഹിച്ചുലണ്ടന്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ്& ആഫ്രിക്ക ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപോലീത്തയുടെ മെത്രാഭിഷേക ശതാബ്ദി ആഘോഷത്തിന്റെയും
10-മത് ഫാമിലി കോണ്‍ഫറന്‍സിന്റെയും ഭാഗമായി പ്രസിദ്ധീകരിക്കുന്ന ദശതാരക- സ്മരണിക 2019 ന്റെ പ്രകാശനം കര്‍മ്മം കല്‍ക്കട്ടാ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് നിര്‍വഹിച്ചു അഭിവന്ദ്യ. ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമനസ്സുകൊണ്ട് അധ്യക്ഷത വഹിച്ചു യോഗത്തില്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ മാനേജിങ് എഡിറ്റര്‍ ഹാപ്പി ജേക്കബ് (ഭദ്രാസന സെക്രട്ടറി) ചീഫ് എഡിറ്റര്‍ സോജി. ടി. മാത്യു (ഭദ്രാസന കൗണ്‍സിലര്‍) ഫാ. റ്റി. ജി തങ്കച്ചന്‍( o.c.y.m വൈസ് പ്രസിഡന്റ്) പി. എം രാജു( ഭദ്രാസന കൗണ്‍സിലര്‍) രാജന്‍ ഫിലിപ്പ്( സഭാ മാനേജിംഗ് കമ്മിറ്റി അംഗം) സോഫി തോമസ്( മര്‍ത്തമറിയം ജനറല്‍ സെക്രട്ടറി) സൈമണ്‍ ചാക്കോ (സണ്‍ഡേസ്‌കൂള്‍ ഡയറക്ടര്‍) ജോര്‍ജ് മാത്യു (മുന്‍ഭദ്രാസന കൗണ്‍സിലര്‍) റോജന്‍ തോമസ്, ബിനു ജോണ്‍ (ഭദ്രാസന പ്രതിനിധികള്‍) സജി വര്‍ഗീസ്(pro) സുനില്‍ ജോര്‍ജ്( ഫാമിലി കോണ്‍ഫറന്‍സ്- കണ്‍വീനര്‍) എന്നിവര്‍ സാന്നിധ്യം വഹിച്ചു അലക്‌സ് പി. എബ്രഹാം രചനയും ഈണവും നല്‍കി റവ:ഫാ ജോര്‍ജ് തങ്കച്ചന്‍ ആലപിച്ച മെത്രാഭിഷേക ശതാബ്ദി മംഗളഗാനം യോഗത്തില്‍ അവതരിപ്പിച്ചു സ്‌മൈല്‍ സ്മരണികയുടെ പ്രസിദ്ധീകരണത്തിന് ആശംസ നല്‍കിയവര്‍, ലേഖനങ്ങളും, ചിത്രങ്ങളും, നല്‍കി സഹായിച്ചവര്‍, എല്ലാ ഇടവക അംഗങ്ങള്‍, വൈദികര്‍, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുടെ എന്നിവരോടുള്ള നന്ദി അറിയിക്കുന്നതായും എല്ലാ ഇടവകാംഗങ്ങക്ക് സൗജന്യമായി ഭവനങ്ങളില്‍ ഇതിന്റെ പതിപ്പ് നല്‍കുന്നതാണെന്നും മാനേജിങ് എഡിറ്റര്‍ ഫാ. ഹാപ്പി ജേക്കബ്, ചീഫ് എഡിറ്റര്‍ സോജി .ടി .മാത്യു എന്നിവര്‍ അറിയിച്ചു

Comments

comments

Share This Post

Post Comment