സ്‌നേഹദീപ്തി – പ്രളയ ദുരിതാശ്വാസ പദ്ധതി അതിജീവനത്തിന് ഒരു കൈത്തിരിവെട്ടം-II


സ്‌നേഹദീപ്തി – പ്രളയ ദുരിതാശ്വാസ പദ്ധതി അതിജീവനത്തിന് ഒരു കൈത്തിരിവെട്ടം-IIപ്രളയബാധിത കേരളത്തിന്റെ അതിജീവനത്തിനു മലങ്കര ഓര്‍ത്തഡോക്‌സ് സഭ പ്രഖ്യപിച്ച ഭവന നിര്‍മ്മാണ പദ്ധതിക്ക് ന്യൂഡല്‍ഹി ഹോസ്ഖാസ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ യുവജന പ്രസ്ഥാനത്തിന്റെ കൈത്താങ്ങായി നിര്‍മ്മിച്ചു നല്‍കുന്ന രണ്ടാമത് ഭവനത്തിന്റെ കല്ലിടീല്‍ കര്‍മ്മം 2019 ജൂണ്‍ മാസം 03-തീയതി 9 മണിക്ക് വയനാട്ടിലെ കൃഷ്ണഗിരിയില്‍ നടത്തപ്പെടുന്നു.വയനാട് മീനങ്ങാടി സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ. ജോസഫ് പി. വര്‍ഗീസ്, ഫാ. സാംസങ് എം. സൈമണ്‍, ന്യൂഡല്‍ഹി ഹോസ്ഖാസ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാ. അജു എബ്രഹാം എന്നിവര്‍ കാര്‍മികത്വം വഹിക്കും.പ്രളയത്തില്‍ തകര്‍ന്നുപോയ വീടിനുപകരം 2 കിടപ്പുമുറി, ഹാള്‍, മറ്റു അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയോടുകൂടിയ ഭവനം നിര്‍മ്മിക്കാനാണ് പദ്ധതി. പ്രായമായ വിധവയും കൂലിപ്പണി ചെയ്യുന്ന മകനും അടങ്ങുന്ന കുടുംബത്തിന് താമസ യോഗ്യമായ ഭവനം എന്ന സ്വപ്നം ആണ് ഹോസ്ഖാസ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യംവയ്ക്കുന്നത്.

Comments

comments

Share This Post

Post Comment