അടൂര്‍ കടമ്പനാട് ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ വാര്‍ഷിക സമ്മേളനം 2019 ജൂണ്‍ 2 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ പറക്കോട് സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ദേവാലയത്തില്‍ വച്ച് നടത്തപെട്ടു


അടൂര്‍ കടമ്പനാട് ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ വാര്‍ഷിക സമ്മേളനം 2019 ജൂണ്‍ 2 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ പറക്കോട് സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ദേവാലയത്തില്‍ വച്ച് നടത്തപെട്ടു കേന്ദ്ര ട്രഷറര്‍ ശ്രീ. ജോജി പി. തോമസ് ഉത്ഘാടനം നിര്‍വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.രാജന്‍ മാത്യു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട്.ഫാ.ജോണ്‍ റ്റി.ശാമുവേല്‍ അടുത്ത വര്‍ഷത്തെ പ്രവര്‍ത്തനരേഖയും’.ജനറല്‍ സെക്രട്ടറി ഫാ.ബിജിന്‍ കെ.ജോണ്‍ റിപ്പോര്‍ട്ടും ട്രഷറാര്‍ ശ്രീ.സോബിന്‍ സോമന്‍ വരവുചെലവു കണക്കും അവതരിപ്പിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.വര്‍ഗ്ഗീസ് റ്റി.വര്‍ഗ്ഗീസ് ചിന്താവിഷയം അവതരിപ്പിച്ചു’ ഫാ.ജോണ്‍ വര്‍ഗ്ഗീസ്, ഫാ.ജിജു ജോണ്‍ ,ഫാ.ജോസഫ് ശാമുവേല്‍ തറയില്‍, ഫാ.കുര്യന്‍ വര്‍ഗ്ഗീസ് ആശംസകള്‍ അറിയിച്ചു’.ജോയിന്റ് സെക്രട്ടറി റെനോ പി.രാജന്‍ നന്ദി അറിയിച്ചു.കേന്ദ്ര കമ്മറ്റി യംഗങ്ങളായ ശ്രീ. ജിതിന്‍ തോമസ് ശ്രീ.അനീഷ് ജേക്കബ്, ശ്രീ. അനീഷ് K, ശ്രീ റോഷ്, ശ്രീ അതുല്‍, ശ്രീ.ബി ജിന്‍, ശ്രീ. ജുബിന്‍ എന്നിവര്‍ നേതൃത്യം നല്‍കി. പത്താം ക്ലാസ് +2 ക്ലാസുകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.

Comments

comments

Share This Post

Post Comment