ലോക പരിസ്ഥിതി ദിനാചരണം


ലോക പരിസ്ഥിതി ദിനാചരണംലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരുമല സെമിനാരിയില്‍ പള്ളിക്കൊരു മരം പരിപാടി സംസ്ഥാന ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ. പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. മലങ്കരസഭാ പരിസ്ഥിതി കമ്മീഷന്‍ പ്രസിഡന്റ് അഭി.കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പരിപാടിയോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണവും സംഘടിപ്പിച്ചിരുന്നു.

പരിസ്ഥിതി സംരക്ഷണം കേവലം ആശയതലത്തില്‍ ഒതുങ്ങിനില്‍ക്കാതെ തപസ്യയായി സ്വീകരിക്കുമ്പോഴാണ് ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതെന്ന് സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ പ്രസ്താവിച്ചു മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരിസ്ഥിതി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പരുമലയില്‍ നടന്ന പരിസ്ഥിതി ദിനാഘോഷവും ബോധവല്‍ക്കരണ സമ്മേളനവും വൃക്ഷത്തൈ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം പരിസ്ഥിതി കമ്മീഷന്‍ പ്രസിഡന്റ് കുറിയാക്കോസ് മാര്‍ ക്ലിമീസ് അധ്യക്ഷത വഹിച്ചു. അഡ്വ. ബിജു ഉമ്മന്‍. ഫാ. ജോണ്‍സണ്‍ കല്ലിട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പ, പരുമല സെമിനാരി മാനേജര്‍ ഫാ. എം. സി കുര്യാക്കോസ്., സെക്രട്ടറി ഫാ. കോശി ജോണ്‍ കലയപുരം, റോണി വര്‍ഗീസ്, മത്തായി ടി വര്‍ഗീസ്, എന്നിവര്‍ പ്രസംഗിച്ചു

Comments

comments

Share This Post

Post Comment