പരിസ്ഥിതി ദിനാഘോഷവും ശാലേം ഫ്രണ്ട്സ് പദ്ധതി ഉദ്ഘാടനവും


പരിസ്ഥിതി ദിനാഘോഷവും ശാലേം ഫ്രണ്ട്സ് പദ്ധതി ഉദ്ഘാടനവുംഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം മാവേലിക്കര ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാഘോഷവും ശാലേം ഫ്രണ്ട്സ് പദ്ധതി ഉദ്ഘാടനവും 2019 ജൂണ്‍ 05ന് ഉച്ചക്ക് 1 മണിക്ക് അറുനൂറ്റിമംഗലം ശാലേം ഭവനില്‍ വെച്ചു ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. ഡോ.അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമസ്സു കൊണ്ട് നിര്‍വഹിച്ചു. ഭദ്രാസന യുവജനപ്രസ്ഥാന ജനറല്‍ സെക്രട്ടറി ജോജി ജോണ്‍, ട്രഷറര്‍ മനുതമ്പാന്‍, കേന്ദ്ര കമ്മറ്റി അംഗം എബി പത്തിച്ചിറ, മദ്ധ്യമേഖല സെക്രട്ടറി റെജു വഴുവാടി, മറ്റു ഭദ്രാസന കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷ തൈകള്‍ നടുകയും കൂടാതെ ശാലേം ഫ്രണ്ട്‌സ് പദ്ധതിയുടെ തുടര്‍ നടത്തിപ്പിനായി അഭി.തിരുമേനി ശാലേം ഭവന്‍ ഡയറക്ടര്‍ ബഹു.തോമസ് പി.ജോണ്‍ അച്ചന് സാമ്പത്തിക സഹായം നല്കുകയും ചെയ്തു

Comments

comments

Share This Post

Post Comment