ഔഗേന്‍ മാര്‍ ദിവന്നാസ്യോസ് ജീവിതരേഖ


ഔഗേന്‍ മാര്‍ ദിവന്നാസ്യോസ് നിലയ്ക്കല്‍ ഭദ്രാസനത്തിലെ മുക്കാലുമണ്‍ മാവേലില്‍ പേരങ്ങാട്ടു മത്തായി കുര്യന്‍, കുര്യന്‍ സാറമ്മ ദമ്പതികളുടെ പുത്രനായി 1955 ജൂലൈ 1-ന് ജനിച്ചു ഫിസിക്‌സില്‍ ബി. എസ് .സി ഹിസ്റ്ററിയില്‍ എം എ വൈദിക സെമിനാരിയില്‍ നിന്നും ജി എസ് റ്റി എന്നീ ബിരുദങ്ങള്‍ കരസ്ഥമാക്കി 1979- ല്‍ ശെമ്മാശ പട്ടവും 1980-ല്‍ വൈദികപട്ടം സ്വീകരിച്ചു 1992 റമ്പാനായി. പരിശുദ്ധ മാത്യൂസ് പ്രഥമന്‍ ബാവായുടെ സെക്രട്ടറി, ദേവലോകം അരമന മാനേജര്‍, കോട്ടയം സെന്‍ട്രല്‍ ഭദ്രാസന സെക്രട്ടറി, വാകത്താനം വള്ളിക്കാട്ട് ദയറാ മാനേജര്‍, പീരുമേട് എന്‍ജിനീയറിങ് കോളേജ് റസിഡന്റ് മാനേജര്‍, എപ്പിസ്‌കോപ്പല്‍ സിനഡ് ഓഫീസ് സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. മലങ്കര അസോസിയേഷന്‍ മേല്പട്ട സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുത്തുടര്‍ന്ന് 2005 മാര്‍ച്ച് 5-ന് പരുമല സെമിനാരിയില്‍വച്ച് പരിശുദ്ധ മാത്യൂസ് ദ്വിതീയന്‍ ബാവാ എപ്പിസ്‌കോപ്പയായി വാഴിച്ചു. 2006 ഫെബ്രുവരിയില്‍ മെത്രാപ്പോലീത്തയായി. ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തയായി സ്്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചുവരെ 2007 ജൂണ്‍ 6-ന് വാഹനാപകടത്തെ തുടര്‍ന്ന് കാലം ചെയ്തു വാകത്താനം വള്ളിക്കാട്ട് ദയറായില്‍ കബറടക്കി.

Comments

comments

Share This Post

Post Comment