ഭാഗ്യസ്മരാണാര്‍ഹനായ യുയാക്കിം മാര്‍ ഈവാനിയോസ് തുമ്പമണ്‍, കണ്ടനാട് ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്താ ആയിരുന്ന ഭാഗ്യസ്മരണാര്‍ഹനായ യുയാക്കിം മാര്‍ ഈവാനിയോസ് മെത്രാപ്പോലിത്തയുടെ ജീവിതരേഖ.

ഭാഗ്യസ്മരാണാര്‍ഹനായ യുയാക്കിം മാര്‍ ഈവാനിയോസ്
തുമ്പമണ്‍, കണ്ടനാട് ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്താ ആയിരുന്ന ഭാഗ്യസ്മരണാര്‍ഹനായ യുയാക്കിം മാര്‍ ഈവാനിയോസ് മെത്രാപ്പോലിത്തയുടെ ജീവിതരേഖ.
കണ്ടനാട് കരാട്ടുവീട്ടില്‍ കോരയുടെ പുത്രനായി 1858-ല്‍ ജനനം.
കോനാട്ട് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായുടെ ശിക്ഷണത്തില്‍
സുറിയാനിയും സഭാ വിശ്വാസപ്രമാണങ്ങളും പഠിച്ചു. പ. പത്രോസ്
തൃതീയന്‍ പാത്രിയര്‍ക്കീസില്‍ നിന്ന് 1876 മെയ് 5-ന് കണ്ടനാട്് പള്ളിയില്‍
വച്ച് യൗഫ്പദിയക്കിനോ പട്ടം സ്വീകരിച്ചു. 1882 ഏപ്രില്‍ 6-ന്

ശെമവുന്‍ മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്തായില്‍ നിന്ന്
കടുങ്ങമംഗലം പള്ളിയില്‍ വച്ച് പൂര്‍ണ്ണ ശെമ്മാശ പട്ടം സ്വീകരിച്ചു.
കോട്ടയം പഴയ സെമിനാരി ചാപ്പലില്‍ വച്ച് പുലിക്കോട്ടില്‍ മാര്‍
ദിവന്നാസ്യോസ് മെത്രാപ്പോലീത്താ 1892 ഏപ്രില്‍ 14-ന് കശ്ശീശാപട്ടം നല്‍കി.
ദീര്‍ഘകാലം പഴയ സെമിനാരിയിലും പരുമല സെമിനാരിയിലും താമസിച്ചു.
യെരുശലേമില്‍ വെച്ച് 1908-ല്‍ അബ്ദുള്ളാ പാത്രിയര്‍ക്കീസ് റമ്പാന്‍
സ്ഥാനം നല്‍കി. അബ്ദുള്ളാ പാത്രിയര്‍ക്കീസ് മലങ്കര വന്ന് ലൗകികാധികാരം
കൈയടക്കുവാന്‍ ശ്രമിച്ചപ്പോള്‍ ഈ പുണ്യപിതാവ് പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയോടൊപ്പം നിന്ന് അതിനെ ശക്തമായി എതിര്‍ത്തു.

1913 ഫെബ്രുവരി 9-ന് ചെങ്ങന്നൂര്‍ പഴയ സുറിയാനി പള്ളിയില്‍ വച്ച്
പരിശുദ്ധ അബ്ദുള്ളാ മശിഹാ പാത്രിയാര്‍ക്കീസിന്റെ സാന്നിദ്ധ്യത്തില്‍
കാതോലിക്കയും മറ്റു മെത്രാന്മാരും കൂടി ഇദ്ദേഹത്തിനും, വാകത്താനം
ഗീവര്‍ഗീസ് റമ്പാനും മേല്‍പ്പട്ടസ്ഥാനം നല്‍കി.
യൂയാക്കിം മാര്‍ ഈവാനിയോസ് എന്ന പേരില്‍ മെത്രാപ്പോലീത്തയായി
പരുമല ആസ്ഥാനമാക്കി തുമ്പമണ്‍, കണ്ടനാട്് എന്നി ഭദ്രാസനങ്ങളുടെ
ഭരണസാരഥ്യം വഹിച്ചു. 1925 ജൂണ്‍ 6-ന് ഈ പുണ്യപിതാവ് കാലം ചെയ്തു.
പരുമല സെമിനാരിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടത്തോട് ചേര്‍ന്ന് അന്ത്യവിശ്രമം കൊള്ളുന്നു

Comments

comments

Share This Post

Post Comment