കെ പി ഐസക് അച്ചന്‍ കോറെപ്പിസ്‌കോപ്പ സ്ഥാനത്തേക്ക്

കെ. പി. ഐസക് അച്ചന്‍ കോറെപ്പിസ്‌കോപ്പ സ്ഥാനത്തേക്ക്കുന്നംകുളം ഭദ്രാസനത്തില്‍ ചേലക്കര St. ജോര്‍ജ് പള്ളി ഇടവകയുടെ വികാരിയായി സേവനം ചെയ്യുന്ന വന്ദ്യനായ KP .ഐസക്കച്ചന്റെ ത്യാഗോജ്വലമായ സേവനങ്ങള്‍ക്ക് അര്‍ഹിക്കുന്ന വിധത്തില്‍ അച്ചനെ ആദരീക്കേണ്ടതുണ്ടെന്നും ,അതുകൊണ്ട് അച്ചനെ നാം കോര്‍ എപ്പിസ്‌കോപ്പായായി ഉയര്‍ത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു എന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍
കാതോലിക്കാ ബാവാ തിരുമനസ്സു കൊണ്ട് കുന്നംകുളം ഭദ്രാസന വൈദിക മീറ്റിംങ്ങില്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ കല്പന മൂലം അറിയിക്കുന്നതാണ് എന്നും പരി. പിതാവ് കല്പിച്ചു.ബ .ഐസക് അച്ഛനെ കുറിച്ച് ചെറിയ ഒരു വിവരണം 1946.നവംബര്‍ 06 കോട്ടയം ജില്ലയിലെ പുതുവേലി ഗ്രാമത്തില്‍.. പൂര്‍വിക വൈദിക പാര്യമ്പര്യം ഉള്ള കണ്ടത്തില്‍പുത്തന്‍പുരയില്‍ പൗലോസ് . അന്നമ്മ ദമ്പതികളുടെ 7മക്കളില്‍ രണ്ടാമനായി ജനനം. 11വര്‍ഷങ്ങള്‍ക്കു ശേഷം ആ കുടുംബം തൃശ്ശൂര്‍ ജില്ലയിലെ കണ്ണാറ എന്ന പ്രദേശത്തേക്ക് കുടിയേറി. 1970ഏപ്രില്‍ 08ന് കൊറോയോ പട്ടവും, 1972 ആഗസ്ത് 12ന് വൈദിക പട്ടവും സീകരിച്ചു. 1973മാര്‍ച്ച് 01മുതല്‍ എളനാട് st. മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ വികാരി ആയി. 1975മുതല്‍ ആ പള്ളിയില്‍ കക്ഷി വഴക്ക് തുടങ്ങി. അച്ഛന്റെ സമചിത്തത കൊണ്ട് മനുഷ്യ സ്‌നേഹം കൊണ്ട് മൂന്ന് പതിറ്റാണ്ടിനു ശേഷം ആ ഇടവക സത്യ വിശ്വാസത്തില്‍ ഉറച്ചു നീക്കുകയും, മലങ്കര സഭയുടെ അനുഗ്രഹിത ദേവാലയം ആയി മാറുകയും ചെയ്തു. 2014മുതല്‍ ചേലക്കര st. ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വികാരി.
… 2017 OVS വിശ്വാസ സംരക്ഷകന്‍ അവാര്‍ഡ് 2018.. ചേപ്പാട് മാര്‍ ദീവന്നാസിയോസ് അവാര്‍ഡ് എന്നിവ നല്‍കി ആദരിച്ചു..നിയുക്ത കോര്‍ എപ്പിസ്‌കോപ്പ അച്ചന് പ്രാര്‍ത്ഥനാ പൂര്‍ണമായ ആശംസകള്‍

Comments

comments

Share This Post

Post Comment