ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യം അനുചിതം – ഓര്‍ത്തഡോക്സ് സഭ

ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യം അനുചിതം – ഓര്‍ത്തഡോക്സ് സഭ കേരള സംസ്ഥാന സര്‍ക്കാര്‍ വിഭാവന ചെയ്യുന്ന ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്ന ഔദ്യോഗിക നിലപാട് യാക്കോബായ സുറിയാനി വിഭാഗത്തിലെ മേല്‍പ്പട്ടക്കാരുടെ സമ്മേളനം പ്രഖ്യാപിച്ചിരിക്കുന്നു. സഭാ ഭരണക്രമത്തില്‍ ജനാധിപത്യമര്യാദകള്‍ക്ക് യാതൊരു പ്രാധാന്യവും കൊടുക്കാതെ ആത്മീകവും ലൗകികവുമായ പരമാധികാരം മുഴുവന്‍ ഒരേ വ്യക്തിയില്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കുന്ന ഒരു ക്രിസ്തീയ സമൂഹം ഇപ്രകാരമുളള ഒരു പ്രതികരണം നടത്തുന്നത് ആശ്ചര്യമുളവാക്കുന്നു. തങ്ങള്‍ക്ക് പ്രതികൂലമായി ആവര്‍ത്തിച്ചുണ്ടായികൊണ്ടിരിക്കുന്ന കോടതിവിധികളെ മറികടക്കുന്നതിന് ഇപ്രകാരമൊരു കുറുക്കുവഴി തേടുന്നത് ഗുണകരമാകുമെന്ന് തോന്നുന്നില്ല. ജനാധിപത്യ രാജ്യത്തിന്റെ വ്യവസ്ഥകള്‍കും കാനോന്‍ നിയമങ്ങള്‍ക്കും വിധേയമായി സ്വയം നിര്‍ണ്ണയാവകാശമുളള സഭകള്‍ രാജ്യത്തിന്റെ ഘടനകളോട് ചേര്‍ന്നു നിന്നുകൊണ്ടു തന്നെയാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ചര്‍ച്ച് ആക്ട് എന്ന പേരില്‍ പുതിയൊരു സംവിധാനം രൂപീകരിക്കുകയും മറ്റാര്‍ക്കും ചോദ്യം ചെയ്യാന്‍ സാധ്യമാകാത്ത വിധത്തിലുളള ഒരു ട്രിബ്യൂണലിന്റെ കീഴിലേക്ക് ക്രൈസ്തവ സഭകളെ മുഴുവനും കൊണ്ടുവരികയും ചെയ്യുന്നതിനുളള നീക്കം അഭിലഷണീയമല്ല. അതുകൊണ്ടു തന്നെ ഈ പ്രതികരണം തികച്ചും അനുചിതമെന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു.

Comments

comments

Share This Post

Post Comment