കുവൈറ്റ് ഓര്‍ത്തഡോക്‌സ് കുടുംബസംഗമം ജൂലൈ 30-ന് പാത്താമുട്ടത്ത്


കുവൈറ്റ് ഓര്‍ത്തഡോക്‌സ് കുടുംബസംഗമം ജൂലൈ 30-ന് പാത്താമുട്ടത്ത് കുവൈറ്റിലെ ഓര്‍ത്തഡോക്‌സ് ഇടവകകളുടെ ആഭിമുഖ്യത്തില്‍ 5-ാമത് ‘കുവൈറ്റ് ഓര്‍ത്തഡോക്‌സ് കുടുംബസംഗമം’ കോട്ടയം പാത്താമുട്ടം സ്‌തേഫാനോസ് മാര്‍ തിയഡോഷ്യസ് മെമ്മോറിയല്‍ മിഷന്‍ സെന്ററില്‍ ജൂലൈ 30-ന് നടക്കും.പുണ്യശ്ലോകനായ സ്‌തേഫാനോസ് മാര്‍ തേവോദോസിയോസ് തിരുമേനിയുടെ സ്മരണാര്‍ത്ഥം ഭിലായ് സെന്റ്. തോമസ് മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ തിയഡോഷ്യസ് മിഷന്‍ സെന്ററില്‍ രാവിലെ 9.00 മണി മുതല്‍ ആരംഭിക്കുന്ന സംഗമത്തിന്റെ ഉത്ഘാടനം മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിക്കും. കല്‍ക്കട്ടാ ഭദ്രാസനധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കുന്ന സംഗമത്തില്‍ മുന്‍ ഡി.ജി.പി. ഡോ. അലക്‌സാണ്ടര്‍ ജേക്കബ്, ഐ.പി.എസ്., മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ പങ്കെടുക്കും.

Comments

comments

Share This Post

Post Comment