പരുമല സെമിനാരി അസി.മാനേജര്‍ എ.ജി.ജോസഫ് റമ്പാന്‍ (67) നിര്യാതനായി

പരുമല സെമിനാരി അസി.മാനേജര്‍ എ.ജി.ജോസഫ് റമ്പാന്‍ (67) നിര്യാതനായിപരുമല സെമിനാരി അസി.മാനേജര്‍ വന്ദ്യ എ.ജി.ജോസഫ് റമ്പാന് (67) നിര്യാതനായി, ഇന്ന് രാവിലെ 8.20ന് പരുമല ആശുപത്രിയില് വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടര്ന്ന് ചികിത്സയിലായിരുന്നു. ചെങ്ങമനാട് ബേത് ലഹേം ആശ്രമാംഗമാണ്. കൊട്ടാരക്കര മീയണ്ണൂര്‍് താന്നിവിളയില് ഇ.ജോര്‍ജ്ജിന്റെയും റാഹേല് കുട്ടിയുടെയും രണ്ടാമത്തെ മകനായി ജനനം. 1978 ജനുവരി 6ന് പ.മാത്യുസ് ദ്വിതീയന് ബാവ വൈദിക പട്ടം നല്കി. 2007ല് പ.ദിദിമോസ് പ്രഥമന് ബാവ റമ്പാന് സ്ഥാനം നല്കി.. ചെങ്കുളം സെന്റ് ജോര്‍്ജ്ജ് ഓര്‍്ത്തഡോക്‌സ് പള്ളിയാണ് മാതൃ ഇടവക. ഇല്കട്രിക് എഞ്ചീനീയറിംഗ് ഡിപ്ലോമ നേടിയിട്ടുണ്ട്. അരിങ്കട ,സെന്റ് ഗ്രീഗോറിയോസ്, തെന്മല സെന്റ് ജോര്‍്ജ്ജ്, ഒറ്റക്കല്ല് സെന്റ് ജോണ്‌സ്, വാളകം മാര്‍് ഗ്രീഗോറിയോസ്, പെരുമ്പുഴി സെന്റ് ജോര്ജ്ജ്, ചക്കുവരയ്ക്കല് മാര് അപ്രേം, പാലനിരപ്പ് മാര് ബസേലിയോസ് മാര് ഗ്രീഗോറിയോസ്, മൈലം സെന്റ് സ്റ്റീഫന്‌സ്, നീലേശ്വരം, അമ്പലക്കര തുടങ്ങിയ ഇടവകകളില് വികാരിയായി സേവനം അനുഷ്ഠിച്ചു. തിരുവനന്തപുരം അരമന മാനേജര് ,വള്ളിക്കാട്ട് ദയറാ മാനേജര് കൊട്ടാരക്കര സെന്റ് ഗ്രീഗോറിയോസ് കോളേജ് ലോക്കല് മാനേജര് തുടങ്ങിയ പദവികള് വഹിച്ചു. രണ്ടു ഘട്ടങ്ങളിലായി 10 വര്ഷം പരുമല സെമിനാരിയിലും അസി.മാനേജരായി പ്രവര്ത്തിച്ചു. സംസ്‌കാരം
നാളെ ഉച്ചയ്ക്ക് 2.30ന് പരിശുദ്ധ കാതോലിക്കാ ബാവയുടെ പ്രധാന കാര്മികത്വത്തില്‍ നടക്കും…

Comments

comments

Share This Post

Post Comment