ദൈവത്തിന്റെ കൂട്ടുവേലക്കാരായി തീരുക :- മാര്‍ തീമോത്തിയോസ്


ദൈവത്തിന്റെ കൂട്ടുവേലക്കാരായി തീരുക :- മാര്‍ തീമോത്തിയോസ്ചെങ്ങന്നൂര്‍ :- ദൈവത്തിന്റെ കൂട്ടു വേലക്കാരായി തീര്‍ന്നു കൊണ്ട് സമൂഹത്തിന് നല്ല മാതൃകയായി തീരുവാന്‍ ഓരോ വ്യക്തികള്‍ക്കും കഴിയണമെന്ന് ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ്.
മലങ്കര ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസന സുവിശേഷ സംഘത്തിന്റെ നേതൃത്വത്തില്‍ ബഥേല്‍ അരമനയില്‍ നടത്തിയ നേതൃത്വ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സുവിശേഷ സംഘം ഡയറക്ടര്‍ ഫാ.തോമസ് കൊക്കാപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.മാത്യു ഏബ്രഹാം കാരയ്ക്കല്‍, ജനറല്‍ സെക്രട്ടറി ഡോ.ജിബി ജോര്‍ജ്, മീഡിയ കോര്‍ഡിനേറ്റര്‍ സജി പട്ടരുമഠം എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു. മുന്‍ ഭദ്രാസന ഭാരവാഹികളെ യോഗത്തില്‍ ആദരിച്ചു.

Comments

comments

Share This Post

Post Comment