മലയാള പഠനക്ലാസ്സുകള്‍ക്ക് തുടക്കമായി


മലയാള പഠനക്ലാസ്സുകള്‍ക്ക് തുടക്കമായിമസ്‌കറ്റ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയിലെ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘മധുരമെന്ന മലയാളം’ പഠന കളരിക്ക് തുടക്കമായി. മഹാഇടവക വികാരി ഫാ.മത്തായി പള്ളത്ത്് ക്ലാസ്സുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജൂണ്‍ 21,28 ജൂലൈ 5,12 തീയതികളില്‍ (വെള്ളിയാഴ്ചകളില്‍) 9.30 മുതല്‍ 10.30 വരെ റുവി മസ്‌കറ്റ് മഹാ ഇടവകയിലാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മഹാ ഇടവക അസി.വികാരി ഫാ.ബിജോയ് വര്‍ഗീസ്, ജോണ്‍ തോമസ്, സാബു ചാണ്ടി, പ്രദീപ് വര്‍ഗീസ്, ബിജു മാത്യു, ആകാശ് മാത്യൂ വര്‍ഗീസ്, ബിജു ജോണ്‍, ട്വിങ്കിള്‍ വര്‍ഗീസ്, അനീഷ് ജോണ്‍, ജിത്ത് മാത്യു വട്ടിയാനി എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment