ചരിത്ര പ്രസിദ്ധമായ കുറിച്ചി വലിയ പള്ളി പെരുന്നാളിന് കൊടിയേറി.


ചരിത്ര പ്രസിദ്ധമായ കുറിച്ചി വലിയ പള്ളി പെരുന്നാളിന് കൊടിയേറിപരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മദിനമായ ജൂണ്‍ 28, 29ന് പ്രധാന പെരുന്നാളായി ആഘോഷിക്കുന്ന മലങ്കര സഭയിലെ പ്രഥമ ദേവാലയവും, കുറിച്ചി ദേശത്തെ ആദ്യ ക്രൈസ്തവ ദേവാലയവുമാണ് കുറിച്ചി സെ. പീറ്റേഴ്സ് & സെ. പോള്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പരിശുദ്ധ ശ്ലീഹന്മാരുടെ ചുമര്‍ ചിത്രങ്ങള്‍ വി. മദ്ബഹായില്‍ ചിത്രീകരിച്ചിരിക്കുന്നത് ഇന്നും പഴമയോടെ പരിലസിക്കുന്നു. മലങ്കരയുടെ വലിയ ബാവാ പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെയും, അഭി. പൗലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തായുടെയും മാതൃ ദേവാലയമാണ് കുറിച്ചി വലിയ പള്ളി. പരിശുദ്ധ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസിയോസ് തിരുമേനിയുടെ മാതാവിന്റെ ഭവനവും ഈ ദേവാലയത്തിലാണ്. ഈ പുണ്യ പിതാക്കന്മാരെ മലങ്കരസഭയ്ക്കു നല്‍കിയ ഈ ദേവാലയം, പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമത്തിത്തിലും ഈ പുണ്യ പിതാക്കന്മാരുടെ നാമത്തിലും അനേകം വിശ്വാസികള്‍ക്ക് ആശ്വാസമായി ഇന്നും നിലനില്‍ക്കുന്നു. 28-06-2019 വെള്ളി വൈകിട്ട് 6.15 സന്ധ്യാപ്രാര്‍ത്ഥന, 7.00 പ്രസംഗം, 7.30 സെമിത്തേരിയില്‍ ധൂപപ്രാര്‍ത്ഥന, 7.45 പെരുന്നാള്‍ റാസ,പളളിയില്‍ നിന്നും പുറപ്പെട്ട് കരുനാട്ടുവാല കുരിശടി വഴി നീലംപേരൂര്‍ മുടി ജംഗ്ഷന്‍ വരെ) 9.15 ധൂപപ്രാര്‍ത്ഥന-ആശീര്‍വാദം
29-06-2019 ശനി വലിയ പെരുന്നാള്‍  രാവിലെ 7.30 പ്രഭാത പ്രാര്‍ത്ഥന, 8.30 : വി.മൂന്നിന്മേല്‍ കുര്‍ബാന: അഭി. ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്
മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍  ആഘോഷപൂര്‍വ്വം കൊണ്ടാടുന്നതാണ്. 10.30 സമ്മാനദാനം : SSLC, +2 പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക്, 11.15 റാസ : പളളിയില്‍ നിന്നും പുറപ്പെട്ട് കല്‍ക്കുരിശുചുറ്റി; 11.45 ആശീര്‍വാദം, കൈമുത്ത് നേര്‍ച്ചവിളമ്പ്, ജൂണ്‍ 30-ന് വി. കുര്‍ബാനയെ തുടര്‍ന്ന് കുടുംബ സംഗമം, കൊടിയിറക്ക് . പെരുന്നാള്‍ ചടങ്ങുകള്‍ അനുഗ്രഹപ്രദവും വിജയകരവുമാക്കി  തീര്‍ക്കുവാന്‍ എല്ലാ വിശ്വാസികളും പ്രാര്‍ത്ഥനാപൂര്‍വ്വം സംബന്ധിക്കണമെന്ന് വികാരി ഫാ. ഇട്ടി തോമസ് കാട്ടാമ്പാക്കല്‍, ട്രസ്റ്റി കെ.ജെ. കുറിയാക്കോസ്, സെക്രട്ടറി കെ.സി. ചാക്കോ കുളക്കാട്ടുശേരി എന്നിവര്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment