സെന്റ് ഡയനീഷ്യസ് എവറോളിംഗ് ട്രോഫി പ്രസംഗ മത്സരവും യു.എ.ഇ സോണല്‍ ക്വിസ് മത്സരവും നടത്തപ്പെട്ടു


സെന്റ് ഡയനീഷ്യസ് എവറോളിംഗ് ട്രോഫി പ്രസംഗ മത്സരവും യു.എ.ഇ സോണല്‍ ക്വിസ് മത്സരവും നടത്തപ്പെട്ടു സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്‌സ് യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ 8-ാമത് സെന്റ് ഡയനീഷ്യസ് എവറോളിംഗ് ട്രോഫി പ്രസംഗ മത്സരവും യു.എ.ഇ സോണിന്റെ നേതൃത്വത്തില്‍ ഉള്ള സോണല്‍ ക്വിസ് മത്സരവും ജൂണ്‍ 21 വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ നടത്തപ്പെട്ടു. റവ.ഫാ.തോമസ് ജോണ്‍ മാവേലില്‍ അധ്യക്ഷം വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ റവ.ഫാ.ജോണ്‍ കെ.സാമുവേല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. റവ.ഫാ.ജോയ്‌സണ്‍ തോമസ്, സോണല്‍ സെക്രട്ടറി ശ്രീ.ജോസ് മത്തായി, ശ്രീ.തോമസ് ഡാനിയേല്‍, യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീ.ഷിബു മാത്യൂ, യൂണിറ്റ് സെക്രട്ടറി ശ്രീ.റിജോ ജോയ്, പ്രോഗ്രാം കണ്‍വീനര്‍ ശ്രീ. ബെന്‍സന്‍ ബേബി എന്നിവര്‍ പ്രസംഗിച്ചു. ശ്രീ.ടി.എ.ജോസഫ്, ശ്രീ.ലിങ്കണ്‍ അലക്‌സ്, ശ്രീ.റ്റിജി മാര്‍ക്കോസ്, ശ്രീ.സോണി.ടി. വര്‍ഗീസ്, ശ്രീമതി. മെറിന്‍ പ്രശാന്ത് തുടങ്ങിയര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് നടന്ന പ്രസംഗ മത്സരത്തില്‍ ഷാര്‍ജ് യൂത്ത് മൂവ്‌മെന്റ് യൂണിറ്റിലെ ശ്രീ.ഡെന്നി ബേബി ഒന്നാം സ്ഥാനവും, ദുബായ് യൂണിറ്റിലെ അഡ്വ.ജിനോ.എം.കുര്യന്‍ രണ്ടാം സ്ഥാനവും റാസല്‍ ഖൈമ യൂണിറ്റിലെ ശ്രീമതി റീജാ ജോ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു.എ.ഇ സോണിന്റെ നേതൃത്വത്തില്‍ നടന്ന ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം ദിബ്ബ യൂണിറ്റും, രണ്ടാം സ്ഥാനം ഷാര്‍ജ യൂണിറ്റും മൂന്നാം സ്ഥാനം ദുബായ് യൂണിറ്റും കരസ്ഥമാക്കി. വിജയികള്‍ക്ക് എവറോളിംഗ് ട്രോഫിയും സര്‍ട്ടിഫിക്കേറ്റുകളും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു

Comments

comments

Share This Post

Post Comment