ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ പെരുന്നാള്‍

ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 5, 6,7 ( വെള്ളി, ശനി, ഞായര്‍) തീയതികളില്‍ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയുടെ കാവല്‍പിതാവും ഇന്ത്യയുടെ അപ്പോസ്‌തോലനുമായ പരിശുദ്ധ മാര്‍തൊമാശ്ലീഹായുടെ ദുഖറോനോയും അനുസ്മരണ പ്രഭാഷണവും ജൂലൈ 5, 6,7 ( വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു. മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപനും കുന്നംകുളം ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ.ഗീവറുഗീസ് മാര്‍ യൂലിയോസിന്റെ പ്രധാന കാര്‍മ്മികത്വത്തിലും സമീപ ഇടവകകളിലെ വന്ദ്യ വൈദീകരുടെ സഹകാര്‍മ്മികത്വത്തിലും പെരുന്നാള്‍ ശുശ്രൂഷകള്‍ നടക്കും. ഇടവകാഗമായ വന്ദ്യ കുര്യന്‍ തൊട്ടുപുറം കോര്‍ എപ്പിസ്‌കോപ്പ, ചിക്കാഗോയിലുള്ള സഹോദരീ ഇടവകകളിലെ വൈദീകരായ ഫാ. ഡാനിയേല്‍ ജോര്‍ജ്ജ്,ഫാ.രാജു ഡാനിയേല്‍, ഫാ.എബി ചാക്കോ, ഫാ. ജോണ്‍ (റ്റെജി ) എബ്രഹാം തുടങ്ങിയവര്‍ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് സഹകാര്‍മികത്വം വഹിക്കും. 2019 – ലെ പെരുന്നാള്‍ ആഘോഷങ്ങള്‍ ജൂണ്‍ മാസം മുപ്പതാം തീയതി ഞായറാഴ്ച വി.കുര്‍ബാനക്ക് ശേഷം ഇടവക വികാരി ഫാ.ഹാം ജോസഫ്, ഡീക്കന്‍ ജോര്‍ജ്ജ് പൂവത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് കൊടിയേറ്റുന്നതോടു കൂടി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.ജൂലൈ 5 വെള്ളിയാഴ്ച 6.30 നു സന്ധ്യാ നമസ്‌കാരവും അതിനെ തുടര്‍ന്ന് വചന ശുശ്രൂഷയും നടത്തപെടുന്നതാണ്. ജൂലൈ 6 തീയതി ശനിയാഴ്ച 6.3 0 നു സന്ധ്യാ നമസ്‌കാരം, പ്രസംഗം, പ്രദിക്ഷണം, ധൂപപ്രാര്‍ത്ഥന എന്നിവ നടക്കും. ഏഴാം തീയതി ഞായറാഴ്ച രാവിലെ 8.30 നു പ്രഭാത നമസ്‌കാരം, വിശുദ്ധ കുര്‍ബാന, റാസ, ശ്ലൈകീക വാഴ്വ്, നേര്‍ച്ച വിളമ്പ് എന്നിവയോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും.

Comments

comments

Share This Post

Post Comment